ഫെബ്രുവരി 23 മുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല; കടുത്ത തീരുമാനവുമായി തിയേറ്റര്‍ ഉടമകള്‍; കാരണം ഇതാണ്……

ഫെബ്രുവരി 23 മുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല; കടുത്ത തീരുമാനവുമായി തിയേറ്റര്‍ ഉടമകള്‍; കാരണം ഇതാണ്……

കൊച്ചി: തിയറ്റർ വ്യവസായത്തെ തകർക്കുന്ന ചലച്ചിത്ര നിർമാതാക്കളുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ ഫെബ്രുവരി 23 മുതല്‍ പുതിയ മലയാള സിനിമകളുടെ റിലീസ് നിർത്തിവെക്കുമെന്ന് തിയറ്റർ ഉടമകള്‍.

പ്രൊജക്ടറുകളുടെ വില ഉയരുന്നു, നിര്‍മാതാക്കളുടെ സംഘടന പറയുന്നവ വാങ്ങുന്നത് അസാധ്യം, നിശ്ചിത ദിവസത്തിന് മുന്‍പ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമ റിലീസ് ചെയ്യുന്നത് അവസാനിപ്പിക്കണം.


42 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം ഒ.ടി.ടിയില്‍ ഇറക്കുന്നു തുടങ്ങിയവയാണ് തിയേറ്റര്‍ ഉടമകളുടെ പരാതി. നിര്‍മാതാക്കളുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ലഭിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ഫിയോക് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തേയും തങ്ങളുടെ ആവശ്യങ്ങള്‍ ഫിയോക് നിര്‍മാതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനോട് അനുകൂല നിലപാടല്ല നിര്‍മാതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ഫിയോക് പറഞ്ഞു.

നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രങ്ങളെ പ്രതിഷേധം ബാധിക്കില്ലെന്ന് തിയേറ്ററുടമകള്‍ വ്യക്തമാക്കി.