play-sharp-fill
സിനിമയിലേക്ക് സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്യാനെത്തുന്ന പെണ്‍കുട്ടികളുടെ അഴകളവുകള്‍ വരെ ഫോട്ടോകളായി ആവശ്യപ്പെടാറുണ്ടെന്ന് വെളിപ്പെടുത്തി നടി സോണിയാ മല്‍ഹാർ.

സിനിമയിലേക്ക് സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്യാനെത്തുന്ന പെണ്‍കുട്ടികളുടെ അഴകളവുകള്‍ വരെ ഫോട്ടോകളായി ആവശ്യപ്പെടാറുണ്ടെന്ന് വെളിപ്പെടുത്തി നടി സോണിയാ മല്‍ഹാർ.

 

പ്രസവിച്ചവരാണെങ്കില്‍ സ്‌ട്രെച്ച്‌മാര്‍ക്ക് നോക്കും, സ്തനത്തിന്റെ ഭാഗം ഫോട്ടോയില്‍ കാണിക്കാൻപറയുംവിവാഹിതയായ പ്രസവിച്ച പെണ്‍കുട്ടിയാണെങ്കില്‍ വയറില്‍ സ്ട്രെച്ച്‌ മാർക്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും ചിലപ്പോള്‍ ബ്ലൗസ് അല്‍പം താഴ്ത്തിയിട്ട് സ്തനത്തിന്റെ പകുതി ഭാഗം വരെ ഫോട്ടോയില്‍ കാണിക്കാൻ പറയുമെന്നും സോണിയ മാധ്യമങ്ങളോട് വ്യക്തമാക്കി

 

‘ഒരു സിനിമയില്‍ അഭിനയിക്കുകയാണെങ്കില്‍ പെണ്‍കുട്ടിയുടെ ശരീരം എങ്ങനെയിരിക്കും എന്നത് അത്ര വലിയ പ്രശ്നമൊന്നുമില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഇപ്പോള്‍ പല സാങ്കേതിക വിദ്യകളുമുണ്ട്. സ്ട്രെച്ച്‌ മാർക്കുണ്ടെങ്കില്‍ മേക്കപ്പ് ചെയ്തെല്ലാം അത് മറയ്ക്കാൻ പറ്റും. ഹോളിവുഡിലൊക്കെ അങ്ങനെ തന്നെ ആണ്.

 

പ്രസവിച്ച സ്ത്രീകള്‍ തന്നെയാണ് ആക്ഷനും ഫൈറ്റുമെല്ലാം ചെയ്യുന്നത്. ഇവിടെ ഓരോ പേരില്‍ ഉടായിപ്പ് പടങ്ങള്‍ എടുത്തിട്ട് പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നു.’ സോണിയ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വാളെടുത്തവനെല്ലാം വെളിച്ചപ്പാടാണ് എന്ന് പറയുന്നതുപോലെ എന്തെങ്കിലും കാട്ടിക്കൂട്ടാൻവേണ്ടി സിനിമ അനൗണ്‍സ് ചെയ്യുന്നവരാണ് ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ചെയ്യുന്നതെന്നും അവർ പറയുന്നു.

 

‘കാസ്റ്റിങ് കോള്‍ ആയി കുറേ പെണ്‍കുട്ടികളെ വിളിക്കുക, അഭിനയിപ്പിക്കുക, ഫോട്ടോഷൂട്ട് നടത്തുക. പിന്നെ കുറേ പേരെ വളച്ചുനോക്കും. നഖം കൊള്ളാം, കണ്ണ് കൊള്ളാം, മുഖം കൊള്ളാം, നിതംബം കൊള്ളാം. ഇങ്ങനെയെല്ലാമാണ് വീഴാൻവേണ്ടി പറയുക. ആരെങ്കിലും വീണാല്‍ അവരെ ഉപയോഗിക്കും. ഇത്തരത്തില്‍ പല തരത്തിലുള്ള ചൂഷണങ്ങളുമുണ്ടാകുന്നുണ്ട്. ഇത് അവസാനിപ്പിക്കാൻ വേണ്ടിയാണ് ഇപ്പോള്‍ എല്ലാവരും ഇത്തരത്തില്‍ തുറന്നുപറച്ചിലുകള്‍ നടത്തുന്നത്. സിനിമേ മേഖലയിലെ ഇത്തരം മോശം കാര്യങ്ങള്‍ ശുദ്ധീകരിച്ച്‌ വളർത്തിക്കൊണ്ടുവരണം.’ സോണിയ പറയുന്നു.

 

‘സിനിമാ മേഖലയെ മൊത്തത്തില്‍ ആക്ഷേപിച്ച്‌ ഒരുപാട് പേരുടെ ജോലി നഷ്ടപ്പെടുത്തരുത്. ഈ ഓണത്തിന് ഒരുപാട് നല്ല സിനിമകള്‍ റിലീസാകുന്നുണ്ട്. ‘ഇവൻമാരുടെ സിനിമ കാണുന്നത് നിർത്തണമെന്ന്’ കുറേ പേര് സോഷ്യല്‍ മീഡിയയില്‍ എഴുതുന്നുണ്ട്. അങ്ങനെ ഒന്നും ചെയ്യരുത്. തിയേറ്ററില്‍ പോയി സിനിമ കാണുകതന്നെ വേണം. കുറ്റാരോപിതരായ ആളുകള്‍ക്കെതിരേയാണ് നടപടിയെടുക്കേണ്ടത്. അവരെയാണ് മാറ്റി നിർത്തേണ്ടത്. അതല്ലാതെ സിനിമാ വ്യവസായത്തെ തകർക്കരുത്. വൃത്തികേട് ചെയ്യുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. സംഘടനകള്‍ എല്ലാവരുംകൂടെ ചേർന്ന് അവരെ മാറ്റിനിർത്തണം. അങ്ങനെയാണെങ്കില്‍ നല്ല രീതിയില്‍ സിനിമ മുന്നോട്ടുപോകും.’-സോണിയ വ്യക്തമാക്കുന്നു.