video
play-sharp-fill

“ഞങ്ങളുടെ ഓല മേഞ്ഞ വീട് കത്തി എരിയുന്നതാണ് കണ്ടത്,അപ്പന്‍ കണ്ണ് തുറന്ന് നോക്കുമ്പോൾ മുന്നില്‍ തീ ഗോളമാണ്”തന്റെ അനുജന്‍ വെന്ത് മരിച്ചത് കാണേണ്ടി വന്നതിനെ പറ്റി നടൻ ചാലി പാല.

“ഞങ്ങളുടെ ഓല മേഞ്ഞ വീട് കത്തി എരിയുന്നതാണ് കണ്ടത്,അപ്പന്‍ കണ്ണ് തുറന്ന് നോക്കുമ്പോൾ മുന്നില്‍ തീ ഗോളമാണ്”തന്റെ അനുജന്‍ വെന്ത് മരിച്ചത് കാണേണ്ടി വന്നതിനെ പറ്റി നടൻ ചാലി പാല.

Spread the love

സ്വന്തം ലേഖിക

വില്ലന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ചാലി പാല. നിരവധി സിനിമകളില്‍ ക്രൂരനായ പോലീസുകാരനായിട്ടൊക്കെ വേഷം ചെയ്തിട്ടുള്ള താരം തന്റെ ജീവിതത്തിലെ വലിയൊരു ദുരന്തത്തെ കുറിച്ച്‌ പറയുകയാണിപ്പോള്‍.ഓരോ ക്രിസ്തുമസ് വരുമ്ബോഴും തന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്തൊരു ദുരന്തമുണ്ടെന്നാണ് മഹിളരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ചാലി പറയുന്നത്.അങ്ങനൊരു ദിവസം തന്റെ അനുജന്‍ വെന്ത് മരിച്ചത് കാണേണ്ടി വന്നതിനെ പറ്റിയാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.ആ ദിവസത്തെ കുറിച്ച് ചാലി പറയുന്നതിങ്ങനെ…;

64 വര്‍ഷം മുന്‍പൊരു ക്രിസ്തുമസ് രാവിനെ കുറിച്ചാണ് നടന്‍ പറയുന്നത്.അന്ന് പത്ത് വയസ് മാത്രം പ്രായമുണ്ടായിരുന്ന മനസില്‍ ആളിക്കത്തിയ തീ ഇന്നും എരിഞ്ഞടങ്ങാതെ നില്‍ക്കുകയാണെന്നും ചാലി പാല പറയുന്നു. അന്നൊരു ക്രിസ്തുമസ് രാത്രി അമ്മയുടെയും സഹോദരിമാരുടെയും കൂടെ താനും പള്ളിയില്‍ പോയി. പിതാവും ഒന്നര വയസുള്ള കുഞ്ഞനുജനും അന്ന് വീട്ടിലാണ്.കുര്‍ബ്ബാന നടക്കുന്നതിനിടയില്‍ ഉണ്ണിയേശുവിനെ തീ കായ്ക്കുന്ന ചടങ്ങ് അന്നും ഉണ്ട്. അങ്ങനെ പള്ളിമുറ്റത്ത് നില്‍ക്കുമ്ബോഴാണ് ദൂരെ തീ ആളി കത്തുന്നൊരു കാഴ്ച കാണുന്നത്. അടുത്ത കുന്നിലുള്ള മറ്റൊരു പള്ളിയില്‍ ഉണ്ണിയേശുവിനെ തീ കായ്ക്കുന്നതാണെന്ന് ആദ്യം കരുതി.പക്ഷേ അതായിരുന്നില്ല സംഭവിച്ചത്. ഞങ്ങളുടെ ഓല മേഞ്ഞ വീട് കത്തി എരിയുന്നതായിരുന്നു. കുറച്ച്‌ കഴിഞ്ഞപ്പോഴാണ് എല്ലാവരും അത് മനസിലാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞങ്ങളുടെ വീടാണ് കത്തുന്നതെന്ന് അറിഞ്ഞതും അമ്മ ബോധം കെട്ട് വീണു. വീട് കത്തി പോകുന്നതിന്റെ ആധി മാത്രമായിരുന്നില്ല അമ്മയ്ക്കുണ്ടായിരുന്നത്. എന്റെ അപ്പന്‍ വീട്ടിലുണ്ട്. മാത്രമല്ല എന്റെ ഇളയ അനുജന്‍ രാജു തൊട്ടിലില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ആരൊക്കെയോ അമ്മയെ പൊക്കിയെടുത്ത് ആശുപത്രിയില്‍ കൊണ്ട് പോയി. പിന്നീട് അപ്പന്‍ ഈ കഥ പറഞ്ഞത് ഓര്‍മ്മയിലിന്നും ഉണ്ടെന്നും നടന്‍ പറയുന്നു.

ഞങ്ങള്‍ക്ക് അന്ന് കള്ളുഷാപ്പും കറിക്കച്ചവടമൊക്കെയുണ്ട്. ഷാപ്പ് അടച്ച്‌ വന്ന ക്ഷീണത്തില്‍ അപ്പന്‍ കിടന്ന് ഉറങ്ങി. ആ സമയത്താണ് തീപ്പിടുത്തം ഉണ്ടാവുന്നത്. അപ്പന്‍ മയക്കത്തില്‍ നിന്നും എഴുന്നേല്‍ക്കുമ്ബോള്‍ അനുജന്‍ തൊട്ടിലില്‍ കിടന്ന് കരയുകയാണ്. അപ്പന്‍ കണ്ണ് തുറന്ന് നോക്കുമ്ബോള്‍ മുന്നില്‍ തീ ഗോളമാണ്. പെട്ടെന്ന് തന്നെ അവനെ തൊട്ടിലും കൂടി ചേര്‍ത്ത് അപ്പന്‍ അവനെ വാരി എടുത്ത് പുറത്തേക്ക് കൊണ്ട് വന്നു.എങ്കിലും അവനെ രക്ഷിക്കാന്‍ സാധിച്ചില്ല. രാജുവിനെ പൊക്കിയെടുത്ത് കൊണ്ട് വരുമ്ബോഴെക്കും വീടിന്റെ തടി കൊണ്ട് നിര്‍മ്മിച്ച ഉത്തരം കത്തി താഴേക്ക് വീണു. അത് വീണത് അപ്പന്റെ തോളിലാണ്. അപ്പന്റെ ശരീരം മൊത്തം പൊള്ളി പോയി. കുറേ നാളുകള്‍ക്ക് ശേഷമാണ് അത് സുഖപ്പെട്ടത്.

അന്ന് പള്ളിയില്‍ ഇട്ടോണ്ട പോയ വസ്ത്രമല്ലാതെ വേറൊന്നും ഇല്ലാതെയായി. ബാക്കിയെല്ലാം കത്തി ചാമ്ബലായി പോയി. മാത്രമല്ല ഒന്നര വയസുകാരനായ അനുജന്‍ തീക്കൂമ്ബാരത്തിനുള്ളില്‍ വെന്തുമരിച്ച സംഭവം ഓര്‍മ്മയില്‍ വരുമ്ബോള്‍ ഇന്നും വിങ്ങുന്ന വേദനയാണ്. അറുപത്തിനാല് വര്‍ഷം കഴിഞ്ഞെങ്കിലും ഇന്നും വേദനയോട് കൂടിയേ അത് ഓര്‍മ്മിക്കാന്‍ കഴിയുകയുള്ളുവെന്നാണ് ചാലി പാല പറയുന്നത്.

ആ പ്രായത്തിലും സിനിമയോട് തനിക്ക് വലിയ ആഗ്രഹമായിരുന്നു എന്നും നടന്‍ പറയുന്നുണ്ട്. ക്രിസ്തുമസ് പ്രമാണിച്ച്‌ എംജിആറിന്റെ ‘നാടോടി മന്നന്‍’, എന്ന സിനിമ പാലയിലെ യൂണിവേഴ്‌സല്‍ തിയറ്ററില്‍ വരുന്നുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നു. സിനിമ എങ്ങനെയും കാണണമെന്ന് ആഗ്രഹിച്ച്‌ ഇരിക്കുകയായിരുന്നു. ഇതിനിടയിലാണ് അനിയന്റെ മരണം വരുന്നത്. അന്ന് ആരോടോ പണം വാങ്ങി താന്‍ സിനിമ കാണാന്‍ പോയി. സിനിമയോട് അത്രത്തോളം ഇഷ്ടമായിരുന്നു എന്നും താരം പറയുന്നു.