മികച്ച പ്രതികരണവുമായി ‘ലോക’; ആദ്യദിനം തന്നെ കോടികള്‍ വാരികൂട്ടി; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

Spread the love

കല്യാണി പ്രദർശൻ നസ്ലെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഗസ്റ്റ് 28ന് ഓണം റിലീസായി പുറത്തിറങ്ങിയ ചിത്രമാണ് ‘ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര’. ഇതിനോടൊപ്പം തന്നെ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും കിട്ടുന്നത്.

അരുണ്‍ ഡൊമിനിക് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ലോക. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം തിയറ്ററുകളിലുണ്ട്.

ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷനും പുറത്തുവന്നിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം 2.65 കോടിയാണ് ആദ്യദിനം ലോക നേടിയിരിക്കുന്ന കളക്ഷന്‍. ഇത് മുന്‍കൂട്ടിയുള്ള കണക്കാണ്. വരും മണിക്കൂറില്‍ ഈ കളക്കില്‍ മാറ്റം വരാം. ബുക്ക് മൈ ഷോയില്‍ മികച്ച ബുക്കിംഗ് ആണ് ലോകയ്ക്ക് നടക്കുന്നത്. രണ്ടാം ദിനമായ ഇന്ന് മുതല്‍ ലോകയുടെ വലിയൊരു കളക്ഷന്‍ പ്രയാണം തന്നെ കാണാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.

സൂപ്പര്‍ഹീറോ ആയ ‘ചന്ദ്ര’ എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദര്‍ശന്‍ വേഷമിട്ടിരിക്കുന്ന ചിത്രത്തില്‍ ‘സണ്ണി’ എന്നാണ് നസ്ലന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.