video
play-sharp-fill

സിനിമയും നാട്ടുവിശേഷങ്ങളും; മന്ത്രി വി.എന്‍ വാസവനെ കണ്ട് കുഞ്ചാക്കോ ബോബന്‍

സിനിമയും നാട്ടുവിശേഷങ്ങളും; മന്ത്രി വി.എന്‍ വാസവനെ കണ്ട് കുഞ്ചാക്കോ ബോബന്‍

Spread the love

തിരുവനന്തപുരം: നടൻ കുഞ്ചാക്കോ ബോബൻ മന്ത്രി വി എൻ വാസവനുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ ചേംബറിലെത്തി മന്ത്രിയെ കണ്ട കുഞ്ചാക്കോ ബോബനും നിര്‍മാതാവ് സന്തോഷ് കുരുവിളയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ മന്ത്രി തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

കോട്ടയം സ്വദേശിയായ സന്തോഷ് കുരുവിളയുമായി തനിക്ക് ദീർഘകാലത്തെ ബന്ധമുണ്ടെന്നും പറഞ്ഞ മന്ത്രി സിനിമാ വിശേഷങ്ങളും നാട്ടുവിശേഷങ്ങളും ഇരുവര്‍ക്കുമൊപ്പം പങ്കുവച്ചെന്നും കുറിച്ചു.

“കൊവിഡിന് ശേഷം തിയേറ്ററുകൾ വീണ്ടും സജീവമായതിൽ സന്തോഷമുണ്ട്. സിനിമാ വ്യവസായത്തിന് കൂടുതല്‍ ഗുണകരമാകുന്ന നല്ല സിനിമകൾ തിയേറ്ററുകളിൽ എത്തിക്കാൻ ഇരുവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഓണാശംസകൾ നേർന്നുകൊണ്ടാണ് പിരിഞ്ഞത്.” മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group