
ഈ വർഷം റിലീസ് ചെയ്ത തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രശംസ പിടിച്ചു പറ്റിയ ചിത്രമാണ് മഹാരാജ. മക്കള്‍ സെല്‍വൻ വിജയ് സേതുപതിയുടെ കരിയറിലെ അൻപതാമത് ചിത്രമായെത്തിയ സിനിമയ്ക്ക് കേരളത്തില്‍ അടക്കം വൻ സ്വീകാര്യത ലഭിച്ചിരുന്നു.
ഒരിടവേളയ്ക്ക് ശേഷം എത്തിയ വിജയ് സേതുപതിയുടെ ഗംഭീര സിനിമ എന്നാണ് ഏവരും മഹാരാജയെ കുറിച്ച് പറഞ്ഞത്. ഇപ്പോഴിതാ തിയറ്റർ റണ്‍ അവസാനിപ്പിച്ച് ചിത്രം ഒടിടിയില്‍ എത്താൻ ഒരുങ്ങുകയാണ്.
നെറ്റ്ഫ്ലിക്സിനാണ് മഹാരാജയുടെ സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ചിത്രം ജൂലൈ 12 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിലും സിനിമ ലഭ്യമാകും. ഒടിടി റിലീസിനോട് അനുബന്ധിച്ചുള്ള ട്രെയിലറും നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജൂണ്‍ 14ന് ആണ് മഹാരാജ തിയറ്ററുകളില്‍ എത്തിയത്. മറ്റ് സിനിമകള്‍ റിലീസിന് ഇല്ലാതിരുന്നതിനാലും മികച്ച കണ്ടന്റും പെർഫോമൻസും ആയതിനാലും വൻ സ്വീകാര്യത ചിത്രം നേടി എടുക്കുക ആയിരുന്നു. ആദ്യ 10 ദിവസം കൊണ്ട് 81കോടി രൂപയാണ് മഹാരാജ നേടിയത്. എന്നാല്‍ കല്‍ക്കി എന്ന പ്രഭാസ് ചിത്രം റിലീസ് ചെയ്തതോടെ മഹാരാജയ്ക്ക് മങ്ങലേറ്റു. എങ്കിലും ഭേദപ്പെട്ട പ്രകടനം തന്നെ ബോക്സ് ഓഫീസില്‍ കാഴ്ചവച്ച ചിത്രം പത്തൊൻപത് ദിവസത്തില്‍ 100 കോടി ക്ലബ്ബിലും ഇടം നേടി. ഈ വർഷത്തെ ആദ്യ തമിഴ് സിനിമയിലെ 100 കോടിയും വിജയ് സേതുപതിയുടെ ആദ്യ 100 കോടി ക്ലബ്ബ് സിനിമ എന്ന ഖ്യാതിയും മഹാരാജയ്ക്ക് സ്വന്തം. നിഥിലൻ സ്വാമിനാഥൻ ആയിരുന്നു സംവിധാനം. മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.