
എന്നെ സിനിമയില്‍ നിന്ന് മനഃപൂര്‍വം ഒഴിവാക്കിയതായി തോന്നുന്നു, ആരും വിളിക്കാറില്ല’;ഇതുവരെ ചാൻസ് ചോദിച്ച് ആരെയും വിളിച്ചിരുന്നില്ലെന്നും ഇനി ചാൻസ് ചോദിക്കേണ്ടിവരുമെന്നും . ധര്‍മജന്‍ ബോള്‍ഗാട്ടി
സ്വന്തം ലേഖകൻ
സിനിമയില്‍ നിന്ന് തന്നെ മനഃപൂര്‍വ്വം ഒഴിവാക്കിയതായി തോന്നുന്നെന്ന് നടൻ ധര്‍മജൻ ബോള്‍ഗാട്ടി.
അത്രയധികം ആവശ്യമുണ്ടെന്ന് തോന്നുന്ന റോളിലേക്കാണ് എന്നെ വിളിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ തന്നെ ആരും വിളിക്കുന്നില്ല എന്നാണ് താരം പറഞ്ഞത്. ഇതുവരെ ചാൻസ് ചോദിച്ച് ആരെയും വിളിച്ചിരുന്നില്ലെന്നും ഇനി ചാൻസ് ചോദിക്കേണ്ടിവരുമെന്നും ധര്‍മജൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയ്ക്ക് വേണ്ടി ആരേയും വിളിക്കാറില്ല. അങ്ങനെയൊരു ചോദിക്കലൊന്നും എന്റെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ല. എന്റെ ജീവിതത്തില്‍ ഇതുവരെ ആരേയും വിളിച്ച് ചാൻസ് ചോദിച്ചിട്ടില്ല, അതും കൂടിയാവാം. എങ്ങനെയാണ് ചാൻസ് കിട്ടാതാവുന്നതെന്ന് അറിയില്ല. ഭയങ്കരമായി ആവശ്യമുണ്ടെന്ന് തോന്നിയാലേ ആ സിനിമയ്ക്ക് വിളിക്കുകയുള്ളൂ. അത്രക്ക് വലിയ ആവശ്യക്കാരനല്ല ഞാൻ. പകരക്കാര്‍ ഇഷ്ടം പോലെയുള്ള മേഖലയായി സിനിമ മാറിയല്ലോ. പണ്ട് അങ്ങനെ ആയിരുന്നില്ല. ഇപ്പോള്‍ നമ്മളില്ലെങ്കില്‍ വേറെ ആളുണ്ട്. നമ്മള്‍ ചോദിക്കുന്നുമില്ല, അവര്‍ തരുന്നുമില്ല. അതില്‍ എനിക്കൊരു പരാതിയുമില്ല. ഇതൊക്കെഇതൊക്കെ ബോണസാണ്.- യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ധര്‍മജൻ പറഞ്ഞു.
ഇത്രയും കാലം ആരോടും ചാൻസ് ചോദിച്ചിട്ടില്ല, പക്ഷേ ഇനി ഞാൻ ചോദിക്കും. ജയസൂര്യയൊക്കെ പറയാറുണ്ട്, അവരെല്ലാം ഇപ്പോഴും നല്ല വേഷങ്ങള്‍ കിട്ടാൻ വേണ്ടി ചാൻസ് ചോദിക്കാറുണ്ട് എന്ന്. ചാൻസ് ചോദിക്കാത്തത് എന്റെ ക്യാരക്ടറിന്റെ പ്രശ്നം ആയിരിക്കും, ഇനി മുതല്‍ ചാൻസ് ചോദിക്കണമെന്നും ധര്‍മജൻ പറഞ്ഞു. സത്യൻ അന്തിക്കാട്, ലാല്‍ജോസ്, സിദ്ദീഖ് സാര്‍ ഇവരോടൊക്കെ ചാൻസ് ചോദിക്കണമെന്ന് നല്ല ആഗ്രഹമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.