‘ഗജനി’ യില്‍ ആദ്യം നായകനായി അഭിനയിച്ചത് അജിത്ത്, രണ്ട് ദിവസം അഭിനയിച്ച ഫുട്ടേജ് ഇപ്പോഴുമുണ്ട്’; വെളിപ്പെടുത്തലുമായി എആര്‍ മുരുഗദോസ്

Spread the love

ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്രം സൃഷ്ടിച്ച എആർ മുരുഗദോസിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഗജനി. സൂര്യ, അസിന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഇന്നും സിനിമാപ്രേമികളുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്.

ആമിര്‍ഖാനെ നായകനാക്കി മുരുഗദോസ് തന്നെ ഹിന്ദിയില്‍ ഗജിനി റീമേക്ക് ചെയ്തിരുന്നു. ബോളിവുഡിലും വലിയ വിജയമാണ് ചിത്രം നേടിയത്.

എന്നാൽ ഇപ്പോഴിത ഗജനിയില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് അജിത്തിനെയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുരുഗദോസ്. തന്റെ ഏറ്റവും പുതിയ ചിത്രം ‘ മദ്രാസി’ യുടെ പ്രൊമോഷന്‍ സമയത്താണ് സംവിധായകന്‍ ഗജനിയെകുറിച്ച്‌ മനസുതുറന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘അജിത്കുമാറിനെ വച്ചാണ് ഗജിനി തുടങ്ങിയത്. എന്നാല്‍ മറ്റ് ചില ചിത്രങ്ങളും അദ്ദേഹത്തിന് ഒരേ സമയം ചെയ്യേണ്ടിയിരുന്നു. ആര്യ അഭിനയിച്ച നാന്‍ കടവുള്‍ എന്ന ചിത്രം ആദ്യമായി ചെയ്യേണ്ടിയിരുന്നത് അജിത്കുമാറായിരുന്നു. അതിനായി അദ്ദേഹം മുടി വളര്‍ത്തിക്കൊണ്ടിരുന്ന സമയമായതിനാല്‍ ഗജിനിക്ക് വേണ്ടി തല മൊട്ടയടിക്കാന്‍ സാധ്യമല്ലായിരുന്നു. അതാണ് പ്രധാന കാരണം. എന്നാല്‍ നോര്‍മല്‍ ലുക്കിലുള്ള സഞ്ജയ് രാമസ്വാമിയെന്ന കഥാപാത്രമായി അദ്ദേഹം രണ്ട് ദിവസം അഭിനയിച്ച ഫുട്ടേജ് ഞാനിപ്പോഴും സൂക്ഷിച്ചിട്ടുണ്ട്”, മുരുഗദോസ് പറഞ്ഞു.