നിയന്ത്രണം വിട്ട് കൂട്ടിയിടിച്ച ബുള്ളറ്റ് ബൈക്ക് കത്തി: സീരിയൽ സിനിമാ താരം അടക്കമുള്ള യുവാക്കൾക്കു പരിക്കേറ്റു

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

മാവേലിക്കര: നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്കുകൾ കൂട്ടിയിടിച്ച് സിനിമാ സീരീയൽ താരങ്ങൾ അടക്കമുള്ള യുവാക്കൾക്കു പരിക്കേറ്റു. കൂട്ടിയിടിച്ച ബുള്ളറ്റ്് ബൈക്കുകൾ തീ പിടിച്ച് കത്തിയതാണ് പരിഭ്രാന്തി പടർത്തിയത്.

സിനിമ, സീരിയൽ, നാടക നടനായ ഈരേഴതെക്ക് കോട്ടയുടെ കിഴക്കതിൽ പ്രേം വിനായക്(28), പുന്നമ്മൂട് ക്ലാരക്കുഴിയിൽ അനിൽ(43), എന്നിവർക്കാണ് പരിക്കേറ്റത്. വിനായകന്റെ കൂടെയുണ്ടായിരുന്ന ഈരേഴതെക്ക് മുണ്ടോലിൽ വീട്ടിൽ ശിവശങ്കറിനും പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജംഗ്ഷനിലെ പച്ചക്കറി കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി റോഡിലേയ്ക്ക് കയറിയ വിനയാകിന്റെ ബൈക്കിലേക്ക് പുന്നമ്മൂട് ഭാഗത്തേയ്ക്ക് വന്ന അനിലിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലൂടെ നിരങ്ങി മുന്നോട്ടു നീങ്ങിയ ബൈക്കിന്റെ പെട്രോൾ ചോർന്നാണ് തീപ്പിടിത്തം ഉണ്ടായത്.

ബൈക്കിന്റെ അടിയിൽ പെട്ടുപോയ അനിലിനെ നാട്ടുകാർ ഉടൻ തന്നെ പുറത്തെടുക്കുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ ഇയാളെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.