
ചങ്ങനാശേരി :സിൽവർ
ലൈൻ പദ്ധതിയുടെ കല്ലിടലിനെതിരെ മാടപ്പള്ളി റീത്ത് പള്ളി ജംക്ഷനിൽ സിൽവർ ലൈൻ വിരുദ്ധ സമരസമിതി ആരംഭിച്ച സത്യാഗ്രഹം ആയിരം ദിനത്തിലേക്ക്. ആയിരം ദിനം തികയുന്ന
13ന് സത്യഗ്രഹവും സിൽവർലൈൻ വിരുദ്ധ സമര പോരാളികളുടെ സംസ്ഥാനതല സംഗമവും കോട്ടയം കളക്ടറേറ്റ് പടിക്കൽ നടത്തും.
രാവിലെ 10നു മുൻ പ്രതിപക്ഷ : നേതാവ് രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു മുന്നോടിയായുള്ള പോസ്റ്റർ വിളംബര ജാഥ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ.ലാലി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു.
സമിതി ജില്ലാ രക്ഷാധികാരി മിനി കെ. ഫിലിപ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സൈന തോമസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ അന്നമ്മ സാജൻ, സിനി വർഗീസ്, റോസിലിൻ ഫിലിപ്, ഷിനോ
ഓലിക്കര, അപ്പിച്ചൻ എഴുത്തുപള്ളി, ശശികല, കൃഷ്ണൻ നായർ, ലിജി ബാബു, മിനി എന്നിവർ പ്രസംഗിച്ചു.