
സ്വന്തം ലേഖകൻ
കോട്ടയം: കട്ടിലിൽ കിടന്ന് സിഗരറ്റ് വലിക്കുന്നതിനിടെ ഉറങ്ങിപ്പോയ വയോധികന് മെത്തയിലേയ്ക്ക് തീ പടർന്ന് ദാരുണാന്ത്യം. കുറിച്ചി കല്ലുപുരയ്ക്കൽ സുകുമാരൻ (75)ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ഇളയ മകൻ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി കണ്ണൂരിലേയ്ക്ക് പോയിരിക്കുന്നതിനാൽ ഒരാഴ്ചയിലേറെയായി സുകുമാരൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച രാത്രിയിൽ കട്ടിലിൽ കിടന്ന് സിഗരറ്റ് വലിക്കുന്നതിനിടെ സുകുമാരൻ ഉറങ്ങിപ്പോകുകയായിരുന്നു.
ഇതിനിടെ മെത്തയിലേയ്ക്ക് സിഗരറ്റിൽ നിന്നും തീ പടർന്നതാണ് എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
വീട്ടിനുള്ളിൽ നിന്നും തീയും പുകയും ബഹളവും കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് സുകുമാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
65 ശതമാനത്തിനു മുകളിൽ പൊള്ളലേറ്റിരുന്ന സുകുമാരൻ ശനിയാഴ്ച രാവിലെ ഏഴരയോടെ മരിച്ചു. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.