
സി ഐ ഡി മൂസ-2 വരുന്നു; ദിലീപ്, ജോണി ആന്റണി, ഉദയകൃഷ്ണ-സിബിതോമസ് വീണ്ടും; പ്രഖ്യാപനം ഉടൻ….
സ്വന്തം ലേഖിക
കൊച്ചി: ദിലീപിന്റെയും ജോണി ആന്റണിയുടെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റായ സി ഐ ഡി മൂസക്ക് രണ്ടാം ഭാഗം വരുന്നു.
സി ഐ ഡി മൂസ 2 സംഭവിക്കുമെന്നും ജൂലൈ 4ന് ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് ജോണി ആന്റണി ഒരു ചാനലിന് നല്‍കിയ അഭമുഖത്തില്‍ വെളിപ്പെടുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി ഐ ഡി മൂസ 2ന്റെ ആശയം മനസ്സിലുണ്ടെങ്കിലും പ്രായോഗികമായ ചില കാര്യങ്ങളില്‍ തീരുമാനമുണ്ടാകേണ്ടതുണ്. സി ഐ ഡി മൂസ എഴുതിയ ഉദയകൃഷ്ണന്‍ – സിബി കെ തോമസ് കൂട്ടുകെട്ട് വേര്‍പിരിഞ്ഞു.
ഇവരെ വീണ്ടും ഒരുമിപ്പിച്ച് സി ഐ ഡി മൂസ 2 ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അതില്‍ അഭിനയിച്ച നടന്‍മാരില്‍ ചിലര്‍ ഇപ്പോഴില്ല. ജഗതി അഭിയിക്കുന്നില്ല.
പക്ഷെ സി ഐ ഡി – 2ന് ഇതൊന്നും തടസമല്ലെന്നും ദിലീപും അതിലെ നായയുമുണ്ടെങ്കില്‍ സിനിമ ചെയ്യാന്‍ കഴിയുമെന്നും ജോണി ആന്റണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Third Eye News Live
0