
നെടുമ്പാശ്ശേരി : എവിയേഷൻ രംഗത്ത് മികച്ച കരിയർ ആഗ്രഹിക്കുന്ന ബിരുദധാരികൾക്കായി സിയാസൽ അക്കാദമി സൗജന്യ ‘കരിയർ ലോഞ്ച്’ സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 20 ന് രാവിലെ 10.30-ന് അക്കാദമി ക്യാമ്പസിലാണ് സെമിനാർ.
എവിയേഷൻ രംഗത്ത് 25 വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രമുഖ പരിശീലകനും വിദഗ്ധനുമായ ദീപക് ശങ്കർ സെമിനാർ നയിക്കും.
എയർലൈനുകളിലും വിമാനത്താവളങ്ങളിലും തൊഴിൽ നേടുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, ഈ മേഖലയിലെ ആഗോള തൊഴിലവസരങ്ങൾ, നൂതന പരിശീലന രീതികൾ എന്നിവയെക്കുറിച്ച് അദ്ദേഹം ക്ലാസുകൾ നയിക്കും. താത്പര്യമുള്ള വിദ്യാർത്ഥികൾ 8848000901 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് അക്കാദമി അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


