video
play-sharp-fill

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്നും പിടികൂടിയത് 90 ലക്ഷം രൂപയുടെ സ്വർണ്ണവും 4.65 ലക്ഷത്തിന്റെ വിദേശ കറൻസിയും ; രണ്ട് പേർ ഡി.ആർ.ഐ കസ്റ്റഡിയിൽ

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്നും പിടികൂടിയത് 90 ലക്ഷം രൂപയുടെ സ്വർണ്ണവും 4.65 ലക്ഷത്തിന്റെ വിദേശ കറൻസിയും ; രണ്ട് പേർ ഡി.ആർ.ഐ കസ്റ്റഡിയിൽ

Spread the love

സ്വന്തം ലേഖകൻ

നെടുമ്പാശ്ശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്നും പിടികൂടിയത് 90 ലക്ഷം രൂപയുടെ 2.8 കിലോഗ്രാം സ്വർണവും 4.65 ലക്ഷം രൂപയുടെ വിദേശ കറൻസിയും. രണ്ട് പേരിൽ നിന്നായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസാണ് (ഡി.ആർ.ഐ) സ്വർണ്ണവും കറൻസിയും പിടികൂടിയത്. ഞായാറാഴ്ച ദുബായിൽ നിന്ന് കൊച്ചി വഴി ചെന്നൈയിലേക്ക് പോകുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിലെ സീറ്റിനോടു ചേർന്നുള്ള ലൈഫ് ജാക്കറ്റിന് അകത്താണ് 20 സ്വർണ ബിസ്‌കറ്റ് ഒളിപ്പിച്ചിരുന്നത്.

ഈ സീറ്റുകളിൽ യാത്ര ചെയ്തിരുന്ന രണ്ട് പേരെ സംശയത്തെത്തുടർന്ന് ഡിആർഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരാണോ സ്വർണം കൊണ്ടുവന്നതെന്ന് ഡിആർഐ അന്വേഷിക്കുന്നു. ഞായറാഴ്ച പുലർച്ചെ കൊച്ചിയിൽ നിന്നു വിദേശത്തേക്കു പോകാൻ എത്തിയ യാത്രക്കാരനിൽ നിന്നാണ് 4.63 ലക്ഷം രൂപയുടെ വിദേശ കറൻസി കസ്റ്റംസ് പിടികൂടിയത്. 4150 യൂറോയും 111 ഡോളറുമാണ് പിടിച്ചെടുത്തത്‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group