
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് മലയിൻകീഴ് സിഐയ്ക്കെതിരെ പരാതി നല്കി; വനിതാ ഡോക്ടറെ സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് പരാതി; വക്കീല്‍ മുഖാന്തിരം വനിതാ ഡോക്ടര്‍ 25 ലക്ഷം ആവശ്യപെട്ടുവെന്ന് ആരോപണം; സിഐയുടെ ഭാര്യയോട് നേരിട്ട് പണം ആവശ്യപ്പെട്ടുവെന്നും പരാതി
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് മലയിൻകീഴ് സിഐ സിജുവിനെതിരെ പരാതി നല്കി; വനിതാ ഡോക്ടറെ സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് പരാതി; വക്കീല്‍ മുഖാന്തിരം വനിതാ ഡോക്ടര്‍ 25 ലക്ഷം ആവശ്യപെട്ടുവെന്ന് ആരോപണം; സിഐയുടെ ഭാര്യയോട് നേരിട്ട് പണം ആവശ്യപ്പെട്ടുവെന്നും പരാതി
തിരുവനന്തപുരം: സി ഐക്കെതിരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ വനിതാ ഡോക്ടറെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയാക്കാന്‍ ശ്രമമെന്ന് പരാതി. സംഭവത്തില്‍ വനിതാ ഡോക്ടര്‍, ക്രൈം ബ്രാഞ്ച് എഡിജിപിക്ക് പരാതി നല്‍കി.
മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ മുന്‍ സിഐ എ വി സൈജു, ഭാര്യ മുഖേന നല്‍കിയ പരാതിയിന്‍മേല്‍ അന്വേഷണം നടത്താനായി പേട്ട ക്രൈം ബ്രാഞ്ച് ഓഫീസില്‍ വനിതാ ഡോക്ടറെ വിളിച്ച് വരുത്തുകയും ഇവിടെ വെച്ച് വനിതാ പൊലീസ് ഓഫീസറും പിന്നീട് ഫോണില്‍ ഡിവൈഎസ്പിയും പ്രതിയോടെന്ന പോലെയാണ് തന്നോട് പെരുമാറിയതെന്നും ഇവര്‍ എഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 ല്‍ വിദേശത്ത് നിന്നും ചികിത്സയ്ക്കായി നാട്ടിലെത്തിയ വനിതാ ഡോക്ടര്‍ വാടകയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മലയിന്‍കീഴ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്ന് മലയിന്‍കീഴ് സ്റ്റേഷനില്‍ എസ്‌ഐയായിരുന്നു സൈജു. ഡോക്ടറുടെ പരാതി പരിഹരിക്കപ്പെട്ടതിന് പിന്നാലെ ഇന്‍സ്പെക്ടര്‍ സൈജു ഡോക്ടറെ നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും ചെലവ് വേണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ വീട്ടില്‍ ചെന്നിരുന്നു. തുടര്‍ന്ന് ഡോക്ടറുമായി സൗഹൃദത്തിലായ സൈജു വിവിധ ആവശ്യങ്ങള്‍ക്കായി ഡോക്ടറില്‍ നിന്ന് പണം വാങ്ങുകയും ഡോക്ടറെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
ഇവരുടെ ബന്ധം ഡോക്ടറുടെ ഭര്‍ത്താവ് അറിയുകയും പിന്നാലെ ഡോക്ടറുടെ ദാമ്പത്യം ബന്ധം തകരുകയും ചെയ്തു. എല്‍ എല്‍ ബി പഠനത്തിനെന്ന പേരില്‍ ഡോക്ടറില്‍ നിന്ന് ഇതിനിടെ സൈജു ലക്ഷങ്ങള്‍ കൈക്കലാക്കിയിരുന്നു. ഡോക്ടറുടെ ദാമ്പത്യം തകര്‍ന്നതിന് പിന്നാലെ താനും ഭാര്യയുമായി പിരിയാന്‍ ഇരിക്കുകയാണെന്ന് വിശ്വസിപ്പിച്ച സൈജു ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
സൈജു ഭീഷണിപ്പെടുത്തിയതായും തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും ഡോകടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഡിവൈഎസ്പി സുല്‍ഫിക്കര്‍, ജോണ്‍സണ്‍ എന്നിവര്‍ ഡോക്ടറുടെ പരാതിയില്‍ അന്വേഷണം നടത്തുകയും കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് തുടര്‍ നടപടികളൊന്നുമുണ്ടായില്ല. ഉന്നത ഇടപെടലുകളെ തുടര്‍ന്ന് നടപടി വൈകിയതോടെ വനിതാ ഡോക്ടര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
തുടർന്ന് വക്കീല്‍ മുഖാന്തിരം വനിതാ ഡോക്ടര്‍ 25 ലക്ഷം ആവശ്യപെട്ടുവെന്ന് ആരോപിച്ച് സൈജു ഡോക്ടര്‍ക്കെതിരെ കാട്ടാക്കട കോടതിയില്‍ പരാതി നല്‍കി. പിന്നാട് സൈജുവിന്‍റെ ഭാര്യയോട് നേരിട്ട് പണം ആവശ്യപ്പെട്ടു എന്നും പരാതി നല്‍കി. എന്നാല്‍ തന്‍റെയും സൈജുവിന്‍റെയും അയാളുടെ ഭാര്യയുടെയും ഫോണ്‍ കോള്‍ ലിസ്റ്റ് ഉള്‍പ്പടെ പരിശോധിച്ചാല്‍ യാഥാര്‍ത്ഥ്യം പുറത്ത് വരുമെന്നും വനിതാ ഡോക്ടര്‍ പറയുന്നു.
സി ഐ ജോലി ചെയ്തിരുന്ന സ്ഥലത്ത് ഇപ്പോഴും അയാളുടെ സഹപ്രവര്‍ത്തകര്‍ ഉള്ളതിനാലും ഇപ്പോഴത്തെ സി ഐ സൈജുവിന്‍റെ സുഹൃത്തായതിനാലും അന്വേഷണം നിഷ്പക്ഷമായി നടക്കില്ലെന്നും കാണിച്ച് ഡോക്ടര്‍ നല്‍കിയ പരാതിയിന്മേലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. എന്നാല്‍, ക്രൈം ബ്രാഞ്ച് അന്വേഷണത്തിലും മുന്‍ വിധിയോടെയാണ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.