പത്തനംതിട്ടയില്‍ കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ച സംഭവം; സിഐയ്‌ക്ക് സസ്‌പെൻഷൻ

Spread the love

പത്തനംതിട്ട: കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ച സംഭവത്തില്‍ സർക്കിള്‍ ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ.

പത്തനംതിട്ട കോയിപ്രം സിഐ ജി സുരേഷ് കുമാറിനെതിരെയാണ് നടപടി.

കഞ്ചാവ് വലിച്ചതിന് കസ്റ്റഡിയിലെടുത്തയാള്‍ക്ക് മർദനമേറ്റു എന്ന പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വരയന്നൂർ സ്വദേശി കെ എം സുരേഷിനെയാണ് പിന്നീട് കോന്നി പൊലീസ് സ്റ്റേഷൻ പരിധിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരേഷിനെ കസ്റ്റഡിയിലെടുക്കുകയും കഞ്ചാവ് വലിച്ചു എന്ന കുറ്റംചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പിന്നീട് സ്റ്റേഷൻ ജാമ്യം നല്‍കി സുരേഷിനെ വിട്ടയച്ചു എന്നാണ് പൊലീസിന്റെ വിശദാകരണം.

എന്നാല്‍, നാല് ദിവസത്തിന് ശേഷം സുരേഷിനെ ഒരു തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണവും നടത്തിയിരുന്നില്ല.

എന്നാല്‍, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ സുരേഷിന്റെ ശരീരത്തില്‍ വാരിയെല്ലിനടക്കം ക്ഷതവും ചൂരല്‍കൊണ്ട് അടിച്ചതിന് സമാനമായ പാടുകളും ഉണ്ടായിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. സുരേഷിന് മർദനമേറ്റതായി വ്യക്തമായിട്ടും പൊലീസ് അന്വേഷണം നടത്താൻ തയ്യാറായില്ല. പിന്നീട് സുരേഷിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. വാർത്തകള്‍ പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്.