സിഐ ഉൾപ്പെട്ട പീഡനപരാതി വഴിത്തിരിവിലേക്ക്; ഭർത്താവിന്റെ ഭീഷണിയെ തുടർന്നാണ് സിഐ സുനു ഉൾപ്പടെയുളളവർക്കെതിരെ താൻ പീഡനപരാതി നൽകിയതെന്ന് വീട്ടമ്മ; വ്യാജപരാതി നൽകിയതിന് യുവതിക്കും ഭർത്താവിനുമെതിരെ കേസ്
കാക്കനാട്: സിഐ സുനു ഉൾപ്പടെയുളളവർക്കെതിരെ പീഡനപരാതി നൽകിയത് ഭർത്താവിന്റെ ഭീഷണിയെ തുടർന്നാണെന്ന് വീട്ടമ്മ. ഭർത്താവായ സന്തോഷ് കുമാറിന്റെ സമ്മർദമാണ് ഇത്തരത്തിൽ വ്യാജപരാതി നൽകാൻ കാരണം. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തൃക്കാക്കരയിലും, കടവന്ത്ര പോലീസിലും രജിസ്റ്റർ ചെയ്ത കേസ് എഴുതിത്തള്ളാനൊരുങ്ങുകയാണ് പോലീസ്.
തൃക്കാക്കരയിൽ പീഡനക്കേസിൽ പ്രതിയായതോടെയാണ് കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ സിഐ പി.ആർ. സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിടാനുളള നടപടികൾക്ക് വേഗം കൂടിയത്. വീട്ടമ്മയുടെ മൊഴിയുടെ വേണ്ടത്ര അന്വേഷണം നടത്താതെ സിഐ സുനുവിനെ കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ സ്റ്റേഷനിൽ എത്തി കസ്റ്റഡിയിലെടുത്തതിനെതിരെ പോലീസിൽ തന്നെ ഭിന്നത രൂക്ഷമായിരുന്നു.
വ്യാജപരാതി നൽകിയതിന് യുവതിക്കും ഭർത്താവിനുമെതിരെ കേസെടുക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. മൊഴിയുടെ വിവരങ്ങൾ രേഖപ്പെടുത്തി അന്വേഷണ റിപ്പോർട്ട് താമസിയാതെ പോലീസ് കോടതിയിലും സമർപ്പിക്കുമെന്നാണ് അറിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയുടെ ജോലിക്കാരി വിജയലക്ഷ്മി, പെരുമ്പാവൂർ സ്വദേശി രാജീവ്, തൃക്കാക്കര ക്ഷേത്ര ജീവനക്കാരൻ അഭിലാഷ്, ഭർത്താവിന്റെ സുഹൃത്ത് ശശി എന്നിവരാണ് മറ്റ് പ്രതികൾ. തിരിച്ചറിയൽ പരേഡിലും യുവതി പ്രതികളെ തിരിച്ചറിഞ്ഞിരുന്നില്ല. ശശിയും യുവതിയുടെ ഭർത്താവും തമ്മിലുള്ള തർക്കമാണ് കേസിലേക്ക് നയിച്ചതെന്നും ആരോപണമുണ്ടായിരുന്നു.