താനും കുടുംബവും ആത്മഹത്യയുടെ വക്കിൽ; ചെയ്യാത്ത കുറ്റത്തിനാണ് എല്ലാവരും ചേർന്ന് തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നത്; തൃക്കാക്കരയിൽ യുവതി നൽകിയ ബലാത്സംഗകേസിൽ കുറ്റാരോപിതനായ സിഐ സുനുവിന്റെ ശബ്ദസന്ദേശം പുറത്ത്

Spread the love

കൊച്ചി: താനും കുടുംബവും ആത്മഹത്യയുടെ വക്കിൽ. ചെയ്യാത്ത കുറ്റത്തിനാണ് എല്ലാവരും ചേർന്ന് തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നത്. തൃക്കാക്കരയിൽ യുവതി നൽകിയ ബലാത്സംഗ പരാതിയിൽ കുറ്റാരോപിതനായ സിഐ സുനുവിന്റെ ശബ്ദസന്ദേശം പുറത്ത്.

നിലവിലെ കേസിൽ തെളിവില്ലാത്തതിനാൽ മറ്റ് പല രീതിയിലും തന്നെ കുടുക്കാൻ ശ്രമിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഓഡിയോ പ്രചരിക്കുന്നത്. കേസിൽ സുനുവിനെ പ്രതിചേർത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.

ബേപ്പൂർ കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടറാണ് പി ആർ സുനു. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനാണ്. ബലാത്സംഗം ഉൾപ്പെടെ ആറ് ക്രിമിനൽ കേസിലെയും പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇയാൾക്കെതിരെ നിലവിൽ അന്വേഷണം അവസാനിപ്പിച്ചതടക്കം എല്ലാ കേസുകളും പുന:പ്പരിശോധിക്കാൻ ഡിജിപി ഉത്തരവിട്ടിരുന്നു. ഇതോടെ സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ടേക്കുമെന്ന നിലയിലാണ് സുനുവിന്റെ ഭാവി.