ജോലിയില്‍ നിന്നു പിരിച്ചുവിട്ട സിഐ ജീവനൊടുക്കാൻ ശ്രമിച്ചു; അബോധാവസ്ഥയില്‍ തുടരുന്ന ഇയാളുടെ ആരോഗ്യനില ഗുരുതരം

Spread the love

തിരുവനന്തപുരം: ജോലിയില്‍ നിന്നു പിരിച്ചുവിട്ട പോലീസുകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു.

മുൻ അയിരൂർ ഇൻസ്പെക്ടർ ജയസനിലിനെയാണ് പോലീസ് കോട്ടേഴ്സിലെ മുറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

സർവീസില്‍ നിന്നും പിരിച്ചുവിട്ടുവെങ്കിലും പാളയത്തുള്ള പോലീസ് ക്വാർട്ടേഴ്സ് ഇയാള്‍ ഒഴിഞ്ഞിരുന്നില്ല. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനാല്‍ ഇയാളുടെ ഭാര്യയാണ് സുഹൃത്തുക്കളെ വിളിച്ച്‌ വിവരം പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മ്യൂസിയം പോലീസെത്തി ക്വാർട്ടേഴ്സിന്‍റെ വാതില്‍ തുറന്നു അകത്തുകയറുമ്പോഴാണ് അബോധാവസ്ഥയില്‍ ജയസനിലിനെ കണ്ടെത്തുന്നത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.