സിഐ ശ്രീമോൻ്റെ തൊപ്പി ഹൈക്കോടതി തെറിപ്പിച്ചു..! ഇത്തരക്കാർ പോലീസിലെ ഗുണ്ടകളെന്നും ഹൈക്കോടതി, ഉന്നത ബന്ധവും ശ്രീമോനെ രക്ഷിച്ചില്ല
- ക്രൈം ഡെസ്‌ക്
കൊച്ചി: സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഒരു സിഐയെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്യണമെന്ന് അതിശക്തമായ ഭാഷയിൽ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹൈക്കോടതി. സിഐയുടെ തൊപ്പി തെറുപ്പിക്കുമെന്ന് ഹൈക്കോടതി ഉറച്ച പ്രഖ്യാപനവുമായി രംഗത്ത് എത്തുമ്പോൾ തൊപ്പി ഊരിവച്ച് മാറിയിരിക്കുക മാത്രമാണ് സിഐയ്ക്കു ഇനി ചെയ്യാനുള്ളത്.
തൊടുപുഴയിലെ മുൻ സർക്കിൾ ഇൻസ്പെക്ടറും നിലവിൽ കോട്ടയം ക്രൈം ബ്രാഞ്ച് സിഐയുമായ എൻ.ജി ശ്രീമോനെയാണ് ഹൈക്കോടതി എടുത്തിട്ട് അലക്കിയിരിക്കുന്നത്. ശ്രീമോനെ അടിയന്തരമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഉന്നത ബന്ധത്താൽ പലതവണ രക്ഷപെട്ട ശ്രീമോന് ഇത്തവണ ഹൈക്കോടതി തന്നെ പണി കൊടുത്തു
സിവിൽ കേസുകളിൽ നിയമവിരുദ്ധമായി ഇടപെട്ട സിഐ പ്രതികളെയും വാദികളെയും തന്റെ താല്പര്യത്തിനു നിൽക്കാത്തവരെയും മാനസികമായി പീഡിപ്പിക്കുന്നതായി പരാതി ഉയർന്നിരുന്നു. തന്റെ ഇഷ്ടത്തിനു നിൽക്കാത്തവർക്കു കൊടിയ പീഡനമാണ് സിഐയിൽ നിന്നും നേരിടേണ്ടി വന്നിരുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കേസ് ഹൈക്കോടതിയുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച ഏകദേശം മുപ്പതോളം പരാതികളിൽ കോടതി വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രീമോനെതിരെ കടുത്ത ഭാഷയിലുള്ള വിമർശനമാണ് ഹൈക്കോടതി നടത്തിയത്. ശ്രീമോനെപ്പോലെയുള്ള ഉദ്യോഗസ്ഥർ സമൂഹത്തിന് ഭീഷണിയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും നീക്കം ചെയ്യണമെന്നും പറയുന്നു.