ജനജാഗ്രതാ സമിതി യോഗവും സി.ഐ സാജു വർഗീസിന് ആദരവും: മാർച്ച് രണ്ടിന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ
സ്വന്തം ലേഖകൻ
കോട്ടയം: ഈസ്റ്റ് പൊലീസ് – ജനജാഗ്രതാ സമിതി സമ്മേളനവും കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണർ ലഭിച്ച പൊലീസ് ഉദ്യോഗസ്ഥർക്കുള്ള ആദരവും മാർച്ച് രണ്ടിന് വൈകിട്ട് 3.30 ന് കോട്ടയം പൊലീസ് ക്ലബിൽ നടക്കും. ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പരിപാടികൾ ഉദ്്ഘാടനം ചെയ്യും. കോട്ടയം ഈസ്റ്റ് – പൊലീസ് ജനജാഗ്രതാ സമിതി കൺവീനർ ഷിബു ഏഴേപുഞ്ചയിൽ അദ്ധ്യക്ഷത വഹിക്കും.
കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ഈസ്റ്റ് സി.ഐ ടി.ആർ ജിജു, പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ മാണി, നഗരസഭ അംഗം രേഖാ രാജേഷ്, വിജയപുരം പഞ്ചായത്തംഗം ഇ.പി നളിനാക്ഷൻ, പനച്ചിക്കാട് പഞ്ചായത്തംഗം ഉദയകുമാർ, ഈസ്റ്റ് എസ്.ഐ കെ.എൻ മഹേഷ് കുമാർ, വടക്കേനട റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഡോ.എൻ.വി ശശിധരൻ, പി.ടി ബിജു, എസ്.ഐ ടി.ജെ ബിനോയ്, പി.ആർ.ഒ എം.എ നവാസ് എന്നിവർ പ്രസംഗിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group