കോട്ടയം ജില്ലയിലെ അഞ്ച് സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് മാറ്റം: കറുകച്ചാലിൽ കെ.എൽ സലിമോൻ എത്തും; പാലായിൽ അനൂപ് ജോസ് എസ്.എച്ച്.ഒ

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: ജില്ലയിലെ അഞ്ചു പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് സ്ഥലം മാറ്റം. കറുകച്ചാലിൽ സസ്‌പെൻഷനിലായ കെ.എസ് സലീമിനു പകരം സജിമോൻ നിയമിതനായി. ഇത് കൂടാതെ ഗാന്ധിനഗർ, പാലാ, തിടനാട്, തൃക്കൊടിത്താനം,  എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് പുതിയ സ്റ്റേഷൻ ഹൗസ് ഓഫിസർമാർ എത്തുന്നത്.

തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ.പി അനൂപ് കൃഷ്ണയെ തിരുവനന്തപുരം സിറ്റിയിലെ നേമം പൊലീസ് സ്റ്റേഷനിലേയ്ക്കാണ് സ്ഥലം മാറ്റി നിയമിച്ചത്. നിലവിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോയിൽ നിന്നും ഇ.അജീബാണ് പകരം തൃക്കൊടിത്താനത്തേയ്ക്കു നിയമനം ലഭിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ദേവികുളം സ്റ്റേഷൻ ഹൗസ് ഓഫിസറായ അനൂപ് ജോസാണ് പാലായിലേയ്ക്കു എത്തുന്നത്. കോട്ടയത്ത് ഗാന്ധിനഗറിൽ എസ്.എച്ച്.ഒ ആയും, ചങ്ങനാശേരിയിലും കോട്ടയം വെസ്റ്റിലും മണർകാടും അടക്കം അനൂപ് ജോസ് എസ്.ഐ ആയി ജോലി ചെയ്തിട്ടുണ്ട്. പാലാ പൊലീസ് സ്റ്റേഷനിൽ നിന്നും വി.എ സുരേഷാണ് ദേവികുളം പൊലീസ് സ്റ്റേഷനിലേയ്ക്കു സ്ഥലം മാറി പോകുന്നത്.

ജെ.ആർ രജിത് കുമാർ തിടനാട് പൊലീസ് സ്റ്റേഷനിൽ നിന്നും തിരുവനന്തപുരം റൂററിലെ നെയ്യാർഡാം പൊലീസ് സ്റ്റേഷനിലേയ്ക്കാണ് സ്ഥലം മാറിയെത്തുന്നത്. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ ക്ലീറ്റസ് ജോസഫാണ് ഇവിടേയ്ക്കു പകരം എത്തുന്നത്.

കായംകുളം പൊലീസ് സ്റ്റേഷനിൽ നിന്നും ജി.ഗോപകുമാറാണ് പകരം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലേയ്ക്കു സ്ഥലം മാറിയെത്തുന്നത്. നിലവിൽ കണ്ണമാലി സ്റ്റേഷൻ ഹൗസ് ഓഫിസറായ കെ.എൽ സലിമോൻ കറുകച്ചാൽ സ്‌റ്റേഷനിലേയ്ക്കു ഇൻസ്‌പെക്ടറായി ചുമതലയേക്കും. നേരത്തെ പാമ്പാടി പൊലീസ് സ്റ്റേഷനിൽ എസ്.ഐ ആയി അടക്കം ജില്ലയിൽ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.