സംസ്ഥാനത്ത് 180 എസ്.ഐമാർക്ക് സ്ഥാനക്കയറ്റം: 160 സ്‌റ്റേഷനുകളിൽ കൂടി സി.ഐമാർക്ക് സ്‌റ്റേഷൻ ചുമതല; ഒറ്റ രാത്രികൊണ്ട് ഇൻസ്‌പെക്ടർമാരായത് 180 പേർ; ആരൊക്കെ സി.ഐമാരായി തേർഡ് ഐ ന്യൂസ് ലൈവിൽ വായിക്കാം

സംസ്ഥാനത്ത് 180 എസ്.ഐമാർക്ക് സ്ഥാനക്കയറ്റം: 160 സ്‌റ്റേഷനുകളിൽ കൂടി സി.ഐമാർക്ക് സ്‌റ്റേഷൻ ചുമതല; ഒറ്റ രാത്രികൊണ്ട് ഇൻസ്‌പെക്ടർമാരായത് 180 പേർ; ആരൊക്കെ സി.ഐമാരായി തേർഡ് ഐ ന്യൂസ് ലൈവിൽ വായിക്കാം

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് 180 എസ്.ഐമാരെ ഒറ്റ രാത്രികൊണ്ട് സി.ഐമാരാക്കി സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഇതോടൊപ്പം ഇവരെ 160 സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി നിയമിച്ചും സർക്കാർ ഉത്തരവിറക്കി. ഇതോടെ ഇനി 100 സ്‌റ്റേഷനുകളിൽ കൂടി സി.ഐമാർക്ക് ചുമതല നൽകിയാൽ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലും ഇൻസ്‌പെക്ടർമാർക്കാവും സ്‌റ്റേഷൻ ചുമതല.
പത്ത് മുതൽ 13 വർഷം വരെ സർവീസുള്ള എസ്.ഐമാരെയാണ് ഇപ്പോൾ സ്ഥാനക്കയറ്റം നൽകി ഇൻസ്‌പെക്ടർമാരാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ഹൗസ് ഓഫിസർ ചുമതല ഇൻസ്‌പെക്ടർമാർക്ക് നൽകുന്നതിനു നേരത്തെ സർക്കാർ നിശ്ചയിച്ചിരുന്നു. രണ്ടു വർഷം മുൻപ് ഇതു സംബന്ധിച്ചു സർക്കാർ ഉത്തരവും പുറത്തിറക്കിയിരുന്നു. എന്നാൽ, പകുതിയിൽ താഴെ സ്റ്റേഷനുകളിൽ മാത്രമായിരുന്നു ഇതുവരെയും സി.ഐമാരെ എസ്.എച്ച് ഒമാരായി നിയമിച്ചിരുന്നത്.
കോട്ടയം ഗാന്ധിനഗറിൽ കെവിൻ എന്ന യുവാവ് കൊല്ലപ്പെട്ടപ്പോഴും, വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് എന്ന യുവാവ് മർദനമേറ്റ് മരിച്ചപ്പോഴും രണ്ടു പൊലീസ് സ്റ്റേഷനുകളിലും കാര്യമായ പ്രവർത്തിപരിചയമില്ലാത്ത എസ്.ഐമാരായിരുന്നു ചുമതലയിലുണ്ടായിരുന്നത്. ഇതേ തുടർന്ന് സ്റ്റേഷനുകളുടെ ചുമതല പൂർണമായും ഇൻസ്‌പെക്ടർമാർക്ക് തന്നെ നൽകണമെന്ന നിർദേശം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ 160 ഇൻസ്‌പെക്ടർമാർക്ക് കൂടി സ്റ്റേഷൻ ചുമതല നൽകിയിരിക്കുന്നത്. ആകെ സ്ഥാനക്കയറ്റം ലഭിച്ച എസ്.ഐമാരിയിൽ ബാക്കിയുള്ളവരെ വിവിധ സ്‌പെഷ്യൽ യൂണിറ്റുകളിലാണ് നിയമിച്ചിരിക്കുന്നത്.
കോട്ടയം ജില്ലയിൽ മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ ബൈജു കെ.ജോസിനെയും, മണിമല പൊലീസ് സ്റ്റേഷനിൽ വി.അശോക് കുമാറിനെയും, ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ കെ.ധനപാലനെയും, കറുകച്ചാൽ പൊലീസ് സ്റ്റേഷനിൽ സി.കെ മനോജിനെയും, കുമരകം പൊലീസ് സ്റ്റേഷനിൽ ടി.എസ് ശിവകുമാറിനെയും, കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ ആർ.കുമാറിനെയും, മണർകാട് പൊലീസ് സ്റ്റേഷനിൽ കെ.ഷാജിയെയുമാണ് സ്ഥാനക്കയറ്റത്തിലൂടെ ഇൻസ്‌പെക്ടർമാരായി നിയമിച്ചിരിക്കുന്നത്.
കോട്ടയം വെസ്റ്റ്് പൊലീസ് സ്റ്റേഷനിൽ എസ്.ഐ ആയിരുന്ന എം.ജെ അരുണിനെ ഇൻസ്‌പെക്ടറായി ഇടുക്കി കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ നിയമിച്ചിട്ടുണ്ട്. അയർക്കുന്നം എസ്.ഐ ആയിരുന്ന അനൂപ് ജോസിന് കൊല്ലം ക്രൈംബ്രാഞ്ചിലാണ് ഇൻസ്‌പെക്ടറായി നിയമനം നൽകിയിരിക്കുന്നത്. റെയിൽവേ എസ്‌ഐ ബിൻസ്് ജോസഫിനെ കണ്ണൂർ ക്രൈംബ്രാഞ്ചിൽ നിയമനം ലഭിച്ചപ്പോൾ, ചങ്ങനാശേരി എസ്.ഐ ആയിരുന്ന എം.ജ് അഭിലാഷിന് കാസർകോട് തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേയ്ക്കാണ് നിയമം ലഭിച്ചിരിക്കുന്നത്. ഷിന്റോ പി.കുര്യന് സൈബർ പൊലീസ് സ്റ്റേഷനിലെ സി.ബി.സി.ഐ.ഡിയിലാണ് നിയമനം.

സി.ഐമാരുടെ പട്ടിക ഇവിടെ വായിക്കാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group