ഭർത്താവിന് മുന്നിൽ സിഐ ആയി: കള്ളം പൊളിയാതിരിക്കാൻ യൂണിഫോമും സ്റ്റാറും ധരിച്ചിറങ്ങി: ഗാന്ധിനഗർ സ്‌റ്റേഷനു മുന്നിലിറങ്ങി കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് മുങ്ങിയ യുവതി പൊലീസിന്റെ കുടുക്കിലായി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട് വിവാഹം കഴിച്ച യുവാവിനെയും കുടുംബത്തെയും കബളിപ്പിക്കാൻ സി ഐ ആണെന്ന് കള്ളം പറഞ്ഞ യുവതി ഒടുവിൽ കുടുങ്ങി. സി ഐ യുടെ രൂപം കിട്ടാൻ ഓവർ കോട്ടിട്ട് വേഷം കെട്ടി ഭർത്താവിനെ പറ്റിക്കാനിറങ്ങിയ യുവതി ഒടുവിൽ പൊലീസിന്റെ സംശയത്തിൽ കുടുങ്ങുകയായിരുന്നു. ഗർഭിണിയാണ് എന്നും , കുടുംബത്തിൽ പ്രശ്നമുണ്ടാകാതിരിക്കാനാണ് വേഷം കെട്ടിയതെന്നുമായിരുന്നു യുവതിയുടെ വാദം. ഒടുവിൽ ഭർത്താവിനെ വിളിച്ചു വരുത്തി കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി വിട്ടയച്ചു.

പൊലീസ് വേഷത്തിന് സമാനമായ കോട്ട്  ധരിച്ച്‌ കോട്ടയം മെഡിക്കല്‍ കോളേജിലും ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിസരത്തും കറങ്ങി നടന്ന യുവതിയാണ് ഒടുവില്‍ പിടിയിലായത്. പൊലീസ് വേഷത്തിനു സമാനമായ  ഓവർക്കോട്ട്  കോട്ട്  ധരിച്ച്‌ സ്‌റ്റേഷനു പുറത്ത് ഫോണില്‍ സംസാരിക്കുന്നതിനിടെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലി ലഭിച്ചതായി വീട്ടുകാരെ കബളിപ്പിക്കാനാണ് പൊലീസ് വേഷം കെട്ടിയതെന്ന് 25 വയസ്സ് പ്രായമുള്ള യുവതി പൊലീസിനോട് പറഞ്ഞു. കറുത്ത ഷൂവും മൂന്ന് വലിയ സ്റ്റാറും ഉള്‍പ്പെടെ സിഐ റാങ്കിങ് യൂണിഫോമാണ് യുവതി ധരിച്ചിരുന്നത്. ഗാന്ധിനഗർ സ്റ്റേഷനിലെ സി ഐ ആണ് എന്നാണ് ഇവർ ഭർത്താവിനെ വിശ്വസിപ്പിച്ചിരുന്നത്. എന്നും രാവിലെ ഇയാൾ സറ്റേഷന് മുന്നിൽ യുവതിയെ ഇറക്കി വിടും. ഭർത്താവ് പോയതിന് പിന്നാലെ യുവതി മെഡിക്കൽ കോളജിലേയ്ക്ക് പോകും. ഉച്ചയ്ക്ക് ഡിവൈഎഫ്ഐക്കാർ നൽകുന്ന ഭക്ഷണപ്പൊതി കഴിക്കും. വൈകിട്ട് ഗാന്ധിനഗർ പൊലീസ് സ്റ്റേഷന് മുന്നിലെത്തി ഭർത്താവിനെ വിളിച്ച് വരുത്തും.

രണ്ടു ദിവസമായി ഓവർക്കോട്ട് ധരിച്ചു സ്‌റ്റേഷനു പുറത്തെ കസേരയില്‍ ഇരുന്ന യുവതിയെ പൊലീസ് നിരീക്ഷിച്ചു വരുകയായിരുന്നു.

കൂടുതല്‍ സമയവും മെഡിക്കല്‍ കോളജിലാണ് യുവതി ചെലവിട്ടത്. ബിരുദധാരിയായ യുവതി ഫെയ്‌സ്ബുക് വഴി പരിചയപ്പെട്ട യുവാവിനെയാണ് വിവാഹം കഴിച്ചത്. അന്നുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതിനാല്‍ കുടുംബത്തിലെ പ്രശ്‌നം ഒഴിവാക്കാന്‍ സിഐ ജോലി ലഭിച്ചുവെന്ന് ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. 6 മാസം ഗര്‍ഭിണിയായ യുവതി തട്ടിപ്പ് നടത്തിയിട്ടില്ലെന്നു കണ്ടെത്തിയതിനാല്‍ പൊലീസ് ഭര്‍ത്താവിനെ വിളിച്ചുവരുത്തി പറഞ്ഞുവിട്ടു. യുവതിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.