ഗുണ്ടാ ക്രമിനൽ ബന്ധം: തൊടുപുഴ സി.ഐയുടെ പണി തെറിച്ചു; പണി തെറിപ്പിച്ചത് തളർന്നു കിടക്കുന്ന ഗുണ്ടയുമായുള്ള വഴിവിട്ട ബന്ധം; ഗുണ്ടയുടെ കള്ളുവണ്ടിയ്ക്ക് സുരക്ഷയൊരുക്കിയ സി.ഐയുടെ നടപടി വിനയായി
തേർഡ് ഐ ബ്യൂറോ
തൊടുപുഴ: തളർന്നു കിടക്കുന്ന ഗുണ്ടയുമായുള്ള അടുത്ത ബന്ധത്തെ തുടർന്നു തൊടുപുഴ സി.ഐയുടെ പണി തെറിച്ചു. തൊടുപുഴ സി.ഐ സുധീർ മനോഹറിനെയാണ് ഗുണ്ടാ ബന്ധത്തെ തുടർന്നു സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തിരിക്കുന്നത്. നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ഗുണ്ടയുമായി നേരത്തെ ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു.
ഇതേ തുടർന് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുകയായിരുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹത്തിന്റെ ഗുണ്ടാ ബന്ധം കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്ത് മദ്യവുമായി എത്തിയ ലോറി പൊലീസ് പിടികൂടിയിരുന്നു. ഇവിടെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഗുണ്ടാ സംഘാംഗമായ യുവാവുമായി സി.ഐ നിരന്തരം ഫോണിൽ സമ്പർക്കം പുലർത്തിയിരുന്നതായി കണ്ടെത്തിയത്. തുടർന്നു പൊലീസ് സംഘം ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കി കൊച്ചി റേഞ്ച് ഐജിയ്ക്ക് നൽകുകയായിരുന്നു.
ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി റേഞ്ച് ഐജി അന്വേഷണം ആരംഭിച്ചത്.
തുടർന്നു, കൊച്ചി റേഞ്ച് ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കുകയായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സി.ഐയെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തത്.
ഇത് കൂടാതെ ഇദ്ദേഹത്തിന്റെ ഗുണ്ടാ മാഫിയ ബന്ധങ്ങൾ കണ്ടെത്തുന്നതിനായി ഇടുക്കി നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തണമെന്നും ശുപാർശ ചെയ്തു. ഇദ്ദേഹത്തിനെതിരായ തുടർ നടപടികൾ ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാവും തീരുമാനിക്കുക. രണ്ടാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും കൊച്ചി റേഞ്ച് ഐജി നിർദേശിക്കുന്നു.