കല്യാണത്തിനും മരണവീട്ടിലും വരെ ഇനി സി ഐ മുതൽ കോൺസ്റ്റബിൾമാരെവരെയുള്ളവരെ കാവൽ നിർത്താം; സേവനം ലഭിക്കാൻ നിശ്ചിത തുക സർക്കാരിനടയ്ക്കണമെന്നു മാത്രം; മണ്ടൻ ഉത്തരവുമായി കണ്ണൂർ സിറ്റി പൊലീസ് മേധാവി
കണ്ണൂർ: കല്യാണത്തിനും മരണവീടിനും, സ്വകാര്യ സ്ഥാപനങ്ങൾക്കും കാവൽ നില്ക്കാൻ ഇനി കേരള പൊലീസിലെ സി ഐമാർ മുതൽ പൊലീസ് കോൺസ്റ്റബിൾമാർ വരെയുള്ളവരെ ലഭിക്കും.
കണ്ണൂർ സിറ്റി പൊലീസ് മേധാവിയുടെ വിവാദ ഉത്തരവ് സോഷ്യൽ മീഡിയയിൽ വൈറലായി.
കേരളത്തിൽ ക്രമസമാധാന പാലനത്തിന് വേണ്ടത്ര പൊലീസുകാരില്ലാതെ നട്ടം തിരിയുമ്പോഴാണ് ഇത്തരത്തിലൊരു വിവാദ ഉത്തരവുമായി ജില്ലാ പൊലീസ് മേധാവി എത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വകാര്യ വ്യക്തികൾക്ക് അവരുടെ സ്ഥാപനങ്ങൾക്ക് കാവൽ ഏർപ്പെടുത്താനും, ഫിലിം ഷൂട്ടിങ്, കല്യാണം, മരണം എന്നിങ്ങനെയുള്ള ചടങ്ങുകൾക്കും, സെക്യൂരിറ്റിയായി പൊലീസ് ഉദ്യോഗസ്ഥരെ നിർത്താം.
സി ഐമാർക്ക് പകൽ ഡ്യൂട്ടിക്ക് 3795 , രാത്രി 4750 രൂപയും സർക്കാരിലടയ്ക്കണം. എസ് ഐമാരാണെങ്കിൽ 2560 രൂപ ഡേയും, 4360 രൂപ രാത്രിയിലും, എഎസ്ഐമാർക്ക് 1870 രൂപയും, 2210 രൂപ രാത്രി ഡ്യൂട്ടിക്കും, സീനിയർ സിപിഒമാർക്ക് 1245 ഡേയും,1580 രാത്രിയും, സിപിഒമാർക്ക് 700 രൂപ പകൽ ഡ്യൂട്ടിക്കും, 1040 രൂപ രാത്രി ഡ്യൂട്ടിക്കും നല്കണമെന്നാണ് പൊലീസ് മേധാവിയുടെ ഉത്തരവിലുള്ളത്.