
പാലായിൽ ചെക്ക് ഡാമിൽ വീണ നഴ്‌സിംങ് വിദ്യാർത്ഥി മരിച്ചു; മരിച്ചത് രാമപുരം സ്വദേശിയായ യുവാവ്
തേർഡ് ഐ ബ്യൂറോ
പാലാ: പാലാ രാമപുരം ചെക്ക്ഡാമിൽ വീണ് നഴ്സിംങ് വിദ്യാർത്ഥി മരിച്ചു. രാമപുരം ആറാട്ടുപുഴ തോട്ടിൽ അമ്പാട്ട് ചെക്ക് ഡാമിന് സമീപം നീന്താനിറങ്ങിയ നഴ്സിംങ് വിദ്യാർത്ഥി മുങ്ങിമരിച്ചു.
രാമപുരം മണ്ണൂർ വിൽസന്റിന്റെ മകൻ ഷാരോൺ(19) ആണ് മരിച്ചത്. മണിപ്പാൽ നഴ്സിംങ് കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥിയാണ്. ബുധനാഴ്ച വൈകുന്നേരം 5.30 നാണ് അപകടമുണ്ടായത്.
സുഹൃത്തുക്കളുമായി ഇവിടെയെത്തിയ ഷാരോൺ തോട്ടിൽ ഇറങ്ങിയപ്പോൾ തന്നെ കുത്തൊഴുക്കിൽ പെടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടെയുള്ളവർക്ക് നീന്തൽ അറിയാത്തതിനാൽ രക്ഷപെടുത്താൻ കഴിയാതെ ബഹളം കൂട്ടി. തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് ഷാരോണിനെ കരയ്ക്ക് എത്തിച്ചത്.എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മാതാവ് ബീന (നഴ്സ് കുവൈത്ത്). സഹോദരൻ ഷാലോൺ.
സംസ്‌കാരം പിന്നീട്.
Third Eye News Live
0