play-sharp-fill
ന്യൂനമർദ്ദം ചുഴലിക്കാറ്റായി, മത്സ്യത്തൊഴിലാളികൾ കടലിലിൽ പോകരുത്‌ ; കേന്ദ്ര കാലാവസ്ഥ വകുപ്പ്

ന്യൂനമർദ്ദം ചുഴലിക്കാറ്റായി, മത്സ്യത്തൊഴിലാളികൾ കടലിലിൽ പോകരുത്‌ ; കേന്ദ്ര കാലാവസ്ഥ വകുപ്പ്

സ്വന്തം ലേഖിക

കൊച്ചി : അറബിക്കടലിൽ  രാവിലെയോടെ ‘ ക്യാർ ‘ ചുഴലിക്കാറ്റ് രൂപപെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടകയിലെ രത്‌നഗിരിക് 240 കിലോമീറ്ററും മുബൈയിൽ നിന്നും 380 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ക്യാർ ചുഴലിക്കാറ്റ് ഇപ്പോൾ ഇന്ത്യൻ തീരത്തെ ലക്ഷ്യമാക്കിയാണ് ഇപ്പോൾ നീങ്ങുന്നതെങ്കിലും വൈകാതെ ദിശ മാറി അടുത്ത അഞ്ച് ദിവസം ഒമാൻ തീരത്തെ ലക്ഷ്യമാക്കി അതി തീവ്ര ചുഴലിക്കാറ്റായി നീങ്ങാനാണ് സാധ്യത. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

മ്യാന്മാർ ആണ് ഇത്തവണ ചുഴലിക്കാറ്റിന് പേര് നൽകിയിരിക്കുന്നത്. 2019 ലെ അഞ്ചാമത്തെ ചുഴലിക്കാറ്റ് ആണ് ‘ക്യാർ’ ഇതിൽ മൂന്നും അറബിക്കടലിലാണ് ഉണ്ടായത് എന്നതും പ്രത്യേകതയാണ്. ഈ വർഷം പബുക്, ഫാനി, വായു, ഹിക്ക ചുഴലിക്കാറ്റുകൾക് ശേഷമാണു ക്യാർ വരുന്നത്. .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർണാടക തീരം മുതൽ ഗുജറാത്ത് തീരം വരെ ശക്തമായ കാറ്റിന് സാധ്യത. കേരളത്തിൽ നേരിട്ട് ബാധിക്കില്ല. കാസർഗോഡ് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത.

Tags :