video
play-sharp-fill
മഹാ ചുഴലിക്കാറ്റ് ലക്ഷദ്വീപിനോടടുത്തു ; കനത്ത നാശനഷ്ടം സംഭവിക്കാൻ സാധ്യത ; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

മഹാ ചുഴലിക്കാറ്റ് ലക്ഷദ്വീപിനോടടുത്തു ; കനത്ത നാശനഷ്ടം സംഭവിക്കാൻ സാധ്യത ; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

 

സ്വന്തം ലേഖകൻ

കൊച്ചി : അറബിക്കടലിൽ രൂപം പ്രാപിച്ച മഹാ ചുഴലിക്കൊടുങ്കാറ്റ് ശക്തി പ്രാപിച്ചു. ലക്ഷദ്വീപിൽ കനത്ത നാശനഷ്ടം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പലപ്രദേശങ്ങളിൽനിന്നായി 214 പേരെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ദ്വീപിൽ ശക്തമായ മഴയും കാറ്റും വീശുന്നതായാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

കവരത്തി, ആന്ത്രോത്ത്, കൽപേനി തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പൽ ഗതാഗതം തിങ്കളാഴ്ചവരെ പൂർണമായും നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത 48 മണിക്കൂറിൽ കടൽ കൂടുതൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥ വിഭാഗത്തിൻറെ മുന്നറിയിപ്പുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോടിന് 345 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോൾ ഉള്ളത്. സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയാണ് ഇന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം കൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ശനിയാഴ്ചവരെ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ കടലിൽ മത്സ്യത്തൊഴിലാളികൾ പോകരുതെന്നും കടൽത്തീരത്തു പോകുന്നത് ഒഴിവാക്കണമെന്നും കർശനനിർദ്ദേശം അധികൃതർ നൽകിയിട്ടുണ്ട്.