ചിറ്റൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎമ്മില്‍; മാലയിട്ട് സ്വീകരിച്ച് പാർട്ടി 

Spread the love

പാലക്കാട്: ചിറ്റൂർ ഏരിയ കമ്മിറ്റിയ്ക്ക് കീഴിലെ കൊഴിഞ്ഞാമ്പാറയിലെ വിമത നേതാക്കളില്‍ രണ്ടു പേർ സിപിഎമ്മിലേക്ക് തിരിച്ചെത്തി. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പത്താം വാർഡ് അംഗം എൻ. വിജയാനന്ദ്, പെരുമ്പാറച്ചള്ള പാല്‍ സൊസൈറ്റി ഡയറക്ടർ എസ്. കാർത്തിക്ക് എന്നിവരാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. ഇരുവരെയും നേതാക്കള്‍ മാലയിട്ട് സ്വീകരിച്ചു.

video
play-sharp-fill

കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമത നേതാവ് എം.സതീഷിന്‍റെ വിശ്വസ്തരില്‍ ഒരാളാണ് തിരിച്ചെത്തിയ എൻ. വിജയാനന്ദ്. വിമത നേതാക്കള്‍ക്കൊപ്പം പ്രവർത്തിച്ചിരുന്ന രണ്ട് കോണ്‍ഗ്രസ് പ്രവർത്തകരും സിപിഎമ്മില്‍ ചേര്‍ന്നു.

കൊഴിഞ്ഞാമ്പാറയിലെ കോണ്‍ഗ്രസ് പ്രവർത്തകരായ മഥൻകുമാർ, ശണ്‍മുഖവേല്‍ എന്നിവരാണ് സിപിഎമ്മിനൊപ്പം എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group