ചുരുളിക്കൊമ്പൻ്റെ ആരോഗ്യം മോശമായി തുടരുന്നു…! മയക്കുവെടിവെച്ച്‌ പിടികൂടുന്നതിന് ആരോഗ്യം തടസമെന്ന് വിലയിരുത്തല്‍; വയനാട്ടില്‍ നിന്ന് പ്രത്യേക സംഘമെത്തും; ഇന്ന് ഡിഎഫ്‌ഒയുടെ അധ്യക്ഷയില്‍ യോഗം

Spread the love

പാലക്കാട്: ചുരുളിക്കൊമ്പൻ (പിടി 5) എന്ന കാട്ടാനയുടെ ആരോഗ്യാവസ്ഥ മോശമെന്ന് വനം വകുപ്പ്.

video
play-sharp-fill

ആനയെ വനം വകുപ്പിലെ വിദഗ്‌ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു.
കാഴ്ചാപരിമിതിക്കൊപ്പം ആനയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുമുണ്ട്. ആനക്ക് അധിക ദൂരം നടക്കാൻ കഴിയുന്നില്ല.

തീറ്റയും വെള്ളവും എടുക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മയക്കുവെടിവെച്ച്‌ പിടികൂടുന്നതിനും ആനയുടെ ആരോഗ്യം തടസമെന്നാണ് വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തില്‍ ഡിഎഫ്‌ഓയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേർന്ന് വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കും. വയനാട്ടില്‍ നിന്ന് പ്രത്യേകസംഘം പാലക്കാട് എത്തി ആനയെ നിരീക്ഷിച്ച ശേഷം തുടർനടപടികള്‍ സ്വീകരിക്കും.