കാഴ്ച്ച നഷ്ടപ്പെട്ട ചുരുളികൊമ്പന് ചികിത്സ നൽകാനുള്ള ദൗത്യം ആരംഭിച്ചു

Spread the love

പാലക്കാട് :  കാഴ്ച നഷ്ടപ്പെട്ട ചുരുളികൊമ്പൻ കാട്ടാനയ്ക്ക് ചികിത്സ നൽകാനുള്ള ദൗത്യം ആരംഭിച്ചു. ആന നിലയുറപ്പിച്ചിട്ടുള്ള മലമ്പുഴ – കഞ്ചിക്കോട് റോഡിലെ പന്നിമടക്ക് സമീപത്തേക്ക് കുങ്കി ആനകളായ വിക്രം, ഭരത് എന്നിവയെ എത്തിച്ചു. ചീഫ് വെറ്റിനറി സർജൻ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ആനയെ നിരീക്ഷിച്ചു വരികയാണ്.

 ആനയെ പിടികൂടി ചികിത്സ നൽകാനുള്ള എല്ലാ അനുമതിയും വനം വകുപ്പ് മന്ത്രി ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. വനത്തിനകത്ത്‌ തന്നെ ആനയ്ക്ക് ചികിത്സ നൽകാനാണ് തീരുമാനം. കണ്ണിന്റെ പരിക്ക് അതീവ ഗുരുതരം ആണെങ്കിൽ മാത്രം ആനയെ ധോണിയിലെ ബേസ് ക്യാമ്പിലേക്ക് മാറ്റും.