video
play-sharp-fill

ക്രിസ്മസിനു തീയറ്റർ തുറന്നാൽ ഷക്കീല എത്തും..! മലയാളി പ്രേക്ഷകരെ ഒരു കാലത്ത് ഹരം കൊള്ളിച്ച താരം ഇനി തകർപ്പൻ പ്രകടനത്തിന്

ക്രിസ്മസിനു തീയറ്റർ തുറന്നാൽ ഷക്കീല എത്തും..! മലയാളി പ്രേക്ഷകരെ ഒരു കാലത്ത് ഹരം കൊള്ളിച്ച താരം ഇനി തകർപ്പൻ പ്രകടനത്തിന്

Spread the love

തേർഡ് ഐ സിനിമ

കൊച്ചി: മലയാള സിനിമയിലെ മിന്നും താരമായിരുന്ന ഷക്കീല വീണ്ടും തീയറ്ററുകളിൽ തരംഗമാകാൻ എത്തുന്നു. മലയാളത്തിൽ വീണ്ടും തീയറ്റർ നിറഞ്ഞോടാൻ എത്തുന്നത് ഷക്കീലയാണെന്നു മാത്രമല്ല. ഷക്കീലയുടെ ജീവിതം പ്രേമേയമാകുന്ന സിനിമയാണ് ഇപ്പോൾ പുറത്തു വരുന്നത്.

‘ഷക്കീല’ എന്നുതന്നെ പേരിട്ട ചിത്രത്തിൽ ബോളിവുഡ് നടി റിച്ച ഛദ്ദയാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമ ക്രിസ്മമസിന് തീയറ്ററുകളിലൂടെ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുവന്ന സാരിയുടുത്ത് ഷക്കീലയുടെ വേഷത്തിൽ കൈയ്യിൽ തോക്കുമായി നിൽക്കുന്ന റിച്ചയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ‘ഈ വർഷം ക്രിസ്മസ് അൽപ്പം കൂടി ചൂടുള്ളതാകുന്നു’ എന്ന അടിക്കുറിപ്പിലാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ള എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സമ്മി നൻവാനി, സഹിൽ നൻവാനി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

ഈ വർഷം ആദ്യം സിനിമ പുറത്തിറക്കാനാണ് നിർമാതാക്കൾ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് മൂലമുള്ള ലോക്ക്ഡൗണിനെ തുടർന്ന് റിലീസ് നീണ്ടുപോവുകയായിരുന്നു. ലോക്ക്ഡൗണിന് ശേഷം തീയറ്ററിലൂടെയുള്ള റിലീസ് പ്രഖ്യാപിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘ഷക്കീല’. ഷക്കീല തന്റെ 16ാം വയസിലാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളിൽ നടി വേഷമിട്ടിരുന്നു.