പാറമ്പുഴ ബത്‌ലഹേം പള്ളിയിലെ നൂറു വർഷം പഴക്കമുള്ള പടിക്കെട്ട് പൊളിച്ച്‌ നീക്കിയ സംഭവം; നാല് പേരെയും  ജെ.സി.ബിയും പൊലീസ് പിടിച്ചെടുത്തു

പാറമ്പുഴ ബത്‌ലഹേം പള്ളിയിലെ നൂറു വർഷം പഴക്കമുള്ള പടിക്കെട്ട് പൊളിച്ച്‌ നീക്കിയ സംഭവം; നാല് പേരെയും ജെ.സി.ബിയും പൊലീസ് പിടിച്ചെടുത്തു

സ്വന്തം ലേഖകൻ

കോട്ടയം: പാറമ്പുഴ ബത്‌ലഹേം പള്ളിയിലേക്കുള്ള പടിക്കെട്ടുകൾ പൊളിച്ചുനീക്കിയ സംഭവത്തിൽ നാല് പേരെയും ജെ.സി.ബിയും പൊലീസ് പിടിച്ചെടുത്തു.

ചൊവ്വാഴ്‌ച അർധരാത്രിക്കു ശേഷമായിരുന്നു ചിലർ മണ്ണുമാന്തി യന്ത്രമുപയോഗിച്ച്‌ പടിക്കെട്ട്‌ പൊളിച്ചത്‌. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ്‌ കേസെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തെ വീടുകളിലേക്ക്‌ വഴി വെട്ടുന്നത്‌ സംബന്ധിച്ച്‌ കോടതിയിൽ കേസ്‌ നിലവിലുണ്ട്‌. ഇതിന്റെ ഭാഗമായാണ്‌ പടികൾ പൊളിച്ചു നീക്കിയത്.

അറുപതോളം പടികൾ ഉണ്ടായിരുന്നതിൽ രണ്ടെണ്ണമേ ഇപ്പോൾ ബാക്കിയുള്ളൂ.

നൂറു വർഷം പഴക്കമുള്ള പള്ളിയുടെ പടികളാണ്‌ പൊളിച്ച്‌ നീക്കിയത്‌.

ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജെ.സി.ബി പിടിച്ചെടുത്തത്.