
സ്വന്തം ലേഖകൻ
കോട്ടയം: പാറമ്പുഴ ബത്‌ലഹേം പള്ളിയിലേക്കുള്ള പടിക്കെട്ടുകൾ പൊളിച്ചുനീക്കി.
ചൊവ്വാഴ്‌ച അർധരാത്രിക്കു ശേഷമായിരുന്നു ചിലർ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പടിക്കെട്ട് പൊളിച്ചത്. ഗാന്ധിനഗർ പൊലീസ് കേസെടുത്തു.
അതേസമയം സമീപത്തെ വീടുകളിലേക്ക് വഴി വെട്ടുന്നത് സംബന്ധിച്ച് കോടതിയിൽ കേസ് നിലവിലുണ്ട്. ഇതിന്റെ ഭാഗമായാണ് പടികൾ പൊളിച്ചതെന്ന് കരുതുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അറുപതോളം പടികൾ ഉണ്ടായിരുന്നതിൽ രണ്ടെണ്ണമേ ഇപ്പോൾ ബാക്കിയുള്ളൂ.
നൂറു വർഷം പഴക്കമുള്ള പള്ളിയുടെ പടികളാണ് പൊളിച്ച് നീക്കിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.