
കോഴിക്കോട് ലത്തീൻ രൂപത രൂപീകരണത്തിന്റെ ശതാബ്ദി വർഷത്തിൽ അതിരൂപതയായി ഉയർത്തപ്പെട്ടു.ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം മൂന്നരയോടെ വത്തിക്കാനിലും കോഴിക്കോട്ടെ രൂപത ആസ്ഥാനത്തും ഒരേസമയം നടന്നു.
ഇതോടെ 2012 മുതൽ കോഴിക്കോട് രൂപതാധ്യക്ഷനായിരുന്ന ഡോ. വർഗീസ് ചക്കാലയ്ക്കൽ ആർച്ച് ബിഷപ്പായി ഉയർത്തപ്പെട്ടു.തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ് ഇത് വായിച്ചത് കണ്ണൂർ, സുൽത്താൻപേട്ട് രൂപതകൾ ഇനി കോഴിക്കോട് അതിരൂപതയുടെ കീഴിലാകും.
ആർച്ച് ബിഷപ്പായി സ്ഥാനമേറ്റ ഡോ. വർഗീസ് ചക്കാലയ്ക്കലിനെ എം.പിമാരായ കെ.സി. വേണുഗോപാൽ,എം.കെ.രാഘവൻ,ടി.സിദ്ദിഖ് എം.എൽ.എ എന്നിവർ നേരിട്ടെത്തി അഭിനന്ദിച്ചു….

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group