ദേശീയപാത വികസനത്തിനായി പള്ളിയുടെ കുരിശടിയും മതിലും പൊളിച്ചു; ആലപ്പുഴയില്‍ വിശ്വാസികളുടെ പ്രതിഷേധവും സംഘര്‍ഷവും

Spread the love

ആലപ്പുഴ: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ആലപ്പുഴ ചേപ്പാട് സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയും അതിർത്തി മതിലും അധികൃതർ പൊളിച്ചുനീക്കിയതില്‍ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തെത്തി.

video
play-sharp-fill

നടപടിക്കെതിരെ വിശ്വാസികള്‍ പ്രതിഷേധിച്ചതിനെ തുടർന്ന് പ്രദേശത്ത് നേരിയ സംഘർഷാവസ്ഥ ഉടലെടുത്തു.

മുന്നറിയിപ്പ് നല്‍കുകയോ മതിയായ കൂടിയാലോചനകള്‍ നടത്തുകയോ ചെയ്യാതെയാണ് കുരിശടിയും മതിലും പൊളിച്ചുമാറ്റിയതെന്നാണ് വിശ്വാസികളുടെ പ്രധാന പരാതി. കൂടാതെ, സ്ഥലത്തെത്തിയ വൈദികനോട് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും വിശ്വാസികള്‍ ആരോപിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തർക്കങ്ങള്‍ക്കിടയിലാണ് ഈ നടപടി. സംഭവത്തില്‍ വിശ്വാസികളുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്.