
ആലപ്പുഴ: സമുഹമാദ്ധ്യമങ്ങളില്‍ വൈറലാകാൻ രാത്രിയില്‍ സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്.
ആലപ്പുഴ കൊമ്മാടി സ്വദേശികളായ നാലുപേർക്കെതിരെയാണ് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തത്. ഇവരില്‍ രണ്ടുപേർ കായംകുളം ഭാഗത്ത് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിന് പിന്നാലെ റീല്‍ വൈറലായതോടെ യുവാക്കള്‍ നാട്ടില്‍ നിന്ന് മുങ്ങി. കഴിഞ്ഞദിവസം രാത്രി 2.30നായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇൻസ്റ്റയില്‍ വീരപരിവേഷം നേടാൻ തിരഞ്ഞെടുത്തത് നഗരത്തിലെ ഒരു പള്ളിയുടെ സെമിത്തേരിയായിരുന്നു. മതില്‍ചാടിക്കടന്ന് ശവക്കല്ലറയ്ക്ക് മുകളിലിരുന്ന് ലഹരി ഉപയോഗിക്കുകയും ആടിപ്പാടി റീസില്‍സ് ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയുമായിരുന്നു.
ഇതെല്ലാം പള്ളിയിലെ സി.സി ടി.വിയില്‍ വ്യക്തമായിരുന്നു. തുടർന്ന് പള്ളി അധികൃതർ ആലപ്പുഴ നോർത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.



