video
play-sharp-fill

ചർച്ച് ആക്ട് പ്രതിഷേധം തെരുവിലേക്ക്; പള്ളിയിൽ പിടിമുറുക്കാൻ സർക്കാർ: സമ്മർദവുമായി സംഘടനകൾ

ചർച്ച് ആക്ട് പ്രതിഷേധം തെരുവിലേക്ക്; പള്ളിയിൽ പിടിമുറുക്കാൻ സർക്കാർ: സമ്മർദവുമായി സംഘടനകൾ

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കേരള ലാ റിഫോംസ് കമ്മീഷന്‍ 2009 ല്‍ തയ്യാറാക്കിയ കേരള ക്രിസ്ത്യന്‍ ചര്‍ച്ച്‌ പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ട്രസ്റ്റ് ബില്‍ നടപ്പാക്കുന്നതിനായി ക്രിസ്ത്യൻ സംഘനകളുടെ നേതൃത്വത്തിൽ 27 ന് സെക്രട്ടറിയേറ്റിലേക്ക് 27 ന് മാർച്ച് നടത്തും. കേരള ചര്‍ച്ച്‌ ആക്‌ട് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ ചര്‍ച്ച്‌ ആക്‌ട് ക്രൂസേഡ് എന്ന പേരില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ നടത്തുമെന്ന് ബാര്‍ യൂഹാനോന്‍ റമ്പാന്‍, അഡ്വ. ബോബന്‍ വര്‍ഗീസ്, ജോസഫ് വെളിവില്‍, ജോഷി ചാക്കോ, അമലദാസന്‍ പെരേര എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിവിധ ക്രൈസ്തവ സഭകളുടെ ഉന്നതങ്ങളില്‍ നടക്കുന്ന അഴിമതിയും ഭൂമി കുംഭകോണങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമങ്ങളും അവയ്‌ക്കെതിരെ ശബ്ദിക്കുന്നവരെ സംഘടിതമായി തകർക്കുക എന്നുള്ള ശ്രമവുമെല്ലാം കാണിക്കുന്നത് ചര്‍ച്ച്‌ ആക്ടിന്റെ അഭാവമാണ് കാത്തലിക് ലേമെന്‍സ് അസോസിയേഷന്‍, ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍, ദളിത് കൃസ്ത്യന്‍ ഫെഡറേഷന്‍ ഒഫ് ഇന്ത്യ, ചര്‍ച്ച്‌ ആക്‌ട് മൂവ്മെന്റ് ആലപ്പുഴ, കേരള കാത്തലിക് റീഫോര്‍മേഷന്‍ മൂവ്മെന്റ്, മലങ്കര ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ച്‌ ആക്‌ട് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടത്താൻ തിരുമാനിച്ചിരിക്കുന്നത്.

Tags :