നെഹ്റു ട്രോഫിക്കുവേണ്ടിയുള്ള ചുണ്ടൻവള്ളങ്ങളുടെ പോരാട്ടം ആരംഭിച്ചതോടെ കോട്ടയത്തെ നാല് വള്ളങ്ങൾ വലിയ പ്രതീക്ഷയിൽ

Spread the love

ആലപ്പുഴ: നെഹ്റു ട്രോഫിക്കുവേണ്ടിയുള്ള ചുണ്ടൻവള്ളങ്ങളുടെ പോരാട്ടം ആരംഭിച്ചതോടെ കോട്ടയത്തെ നാല് വള്ളങ്ങൾ വലിയ പ്രതീക്ഷയിലാണ്.

കുമരകം ടൗണ്‍ ബോട്ട് ക്ലബ് പായിപ്പാടൻ ചുണ്ടനിലും ഇമ്മാനുവല്‍ ബോട്ട് ക്ലബ് നടുവിലേപ്പമ്പൻ ചുണ്ടനിലും( പഴയ ഇല്ലിക്കളം ), ചങ്ങനാശേരി ബോട്ട് ക്ലബ് ചമ്പക്കുളം ചുണ്ടനിലും, വെള്ളൂർ ബോട്ട് ക്ലബ്ബ് ആലപ്പാടൻ ചുണ്ടനിലുമാണ് നയമ്പെറിയുന്നത്. ഒരുമാസത്തോളം നീണ്ട തീവ്രപരിശീലനം പൂർത്തിയാക്കിയാണ് ടീമുകള്‍ ഇന്ന് പുന്നമടയില്‍ പോരിനിറങ്ങുന്നത്.

ടോണി അച്ചായൻ ക്യാപ്റ്റനായുള്ള കുമരകം ടൗണ്‍ബോട്ട് ക്ലബ് പായിപ്പാടൻ ചുണ്ടനില്‍ മത്സരത്തിന് ഒരുങ്ങുന്നത് ഏറെ പ്രതീക്ഷയോടെയാണ്.
ജിഫി ഫിലിക്സാണ് നടുവിലേപ്പറമ്പൻ ചുണ്ടന്റെ (പഴയ ഇല്ലിക്കളം) ഉടമയും അതില്‍ തുഴയുന്ന ഇമ്മാനുവല്‍ ബോട്ട് ക്ലബിന്റെ ക്യാപ്റ്റനും . വലിയ പ്രതീക്ഷയാണ് പഴയ എൻ.സി.ഡി.സി ടീം അംഗങ്ങള്‍ അടങ്ങുന്ന ടീമിനുള്ളത്. പല തവണ നെഹ്‌റു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രോഫി നേടിയിട്ടുള്ള ചമ്പക്കുളം ചുണ്ടനില്‍ എത്തുന്ന ചങ്ങനാശേരി ബോട്ട് ക്ലബിന്റെ ക്യാപ്റ്റൻ സണ്ണിതോമസ് ഇടിമണ്ണിക്കലാണ്. കിടങ്ങറ ആറ്റില്‍ തീവ്രപരിശീലനം പൂർത്തിയാക്കിയ ടീമും പ്രതീക്ഷയിലാണ്. ആലപ്പാടൻ ചുണ്ടനില്‍ കുതിക്കാനൊരുങ്ങുന്ന വെള്ളൂർ ബോട്ട് ക്ലബിന്റെ ക്യാപ്റ്റൻ പി.വി രാജുവാണ്.

പള്ളാത്തുരുത്തി കടമ്പ
അരഡസനിലേറെ ടീമുകള്‍ ഒരു മാസം മുമ്പേ തീവ്രപരിശീലനം തുടങ്ങിയതിനാല്‍ ഈ വർഷം കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഡബിള്‍ ഹാട്രിക്ക് നേടാൻ അരയുംതലയും മുറുക്കി രംഗത്തുണ്ട്. അതു സമ്മതിക്കില്ലെന്നുറപ്പിച്ചാണ് മറ്റു ടീമുകളും എന്നതിനാല്‍ തീപാറും പോരാട്ടമായിരിക്കും.

കായികക്ഷമത പരിശോധിച്ച്‌ 125 അംഗ ടീം രൂപീകരിച്ചു ഒരു മാസം മുമ്പേ പരിശീലനം തുടങ്ങി ഓരോ ദിവസവും സമയം മെച്ചപ്പെടുത്തി. ഈ വർഷം ഞങ്ങള്‍ നടത്തിയ മുന്നൊരുക്കത്തിന് നെഹ്‌റു ട്രോഫി കിട്ടിയേതീരൂ .