ശബരിമല മണ്ഡല മകരവിളക്ക്;പാലാ സബ്ബ് ഡിവിഷന്റെ ജില്ലാ അതിര്‍ത്തി നെല്ലാപ്പാറ, കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിൽ പൊൻകുന്നത്തും ശബരിമല തീര്‍ത്ഥാടകര്‍ക്കായി ജില്ലാ പോലീസിന്റെ ചുക്കുകാപ്പി വിതരണോദ്ഘാടനം കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് എ നിർവഹിച്ചു

Spread the love

കോട്ടയം: ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പാലാ സബ്ബ് ഡിവിഷന്റെ ജില്ലാ അതിര്‍ത്തിയായ നെല്ലാപ്പാറയിലും, കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിൽ പൊൻകുന്നത്തും ശബരിമല തീര്‍ത്ഥാടകര്‍ക്കായി ജില്ലാ പോലീസിന്റെ ചുക്കുകാപ്പി വിതരണം ചെയ്തു.

video
play-sharp-fill

കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് എ വിതരണോദ്ഘാടനം നിർവഹിച്ചു.
പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സദന്‍ .കെ, കാഞ്ഞിരപ്പള്ളി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സാജുവർഗീസ്, രാമപുരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദീപക് കെ, പാലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കുര്യാക്കോസ്, മേലുകാവ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റെനീഷ്, കരിങ്കുന്നം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അഭിലാഷ്, പള്ളിക്കത്തോട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജേഷ്, കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്യാം കുമാർ, പൊൻകുന്നം എസ്.ഐ ടോമിൻ ജോസ്, വ്യാപാര വ്യവസായികള്‍, നാട്ടിലെ പ്രമുഖരായ മറ്റ് വ്യക്തികള്‍ എന്നിവര്‍ പങ്കെടുത്തു.

ദീര്‍ഘ ദൂരങ്ങളില്‍ നിന്നും വാഹനങ്ങളില്‍ എത്തുന്ന അയപ്പ ഭക്തര്‍ക്ക് വിശ്രമിച്ച് യാത്ര തുടരുന്നതിന് പാലാ സബ്ബ് ഡിവിഷനിലെ പോലീസ് സ്റ്റേഷനുകളില്‍ നിന്നായി എല്ലാ ദിവസവും രാത്രിയിൽ ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിൽ ചുക്കുകാപ്പി വിതരണം നടത്തി വരുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊൻകുന്നത്ത് കാഞ്ഞിരപ്പള്ളി സബ് ഡിവിഷന്റെ ഭാഗമായി കഴിഞ്ഞ 15 വർഷമായി മണ്ഡല മകരവിളക്ക് കാലത്ത് ഭക്തർക്ക് ചുക്കുകാപ്പി വിതരണം നടത്തുന്നുണ്ട്.

കഴിഞ്ഞദിവസം എരുമേലി മാക്കിൽ കവലയിലും ചുക്കുകാപ്പി വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി നിർവഹിച്ചിരുന്നു.

മണ്ഡല മകരവിളക്ക് കാലത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക്
വിശ്രമവും ഉന്മേഷവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ചുക്കുകാപ്പി വിതരണം ചെയ്യുന്നത്.

നെല്ലാപ്പാറ മുതൽ ശബരിമല വരെയും, മുണ്ടക്കയം മുതൽ ശബരിമല വരെയുള്ള പാതകളിലെ തീവ്ര അപകട മേഖലകളെ ഭക്തർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിനായി അപകട മേഖലകളുടെ ഫോട്ടോയും വിവിധ ഭാഷകളിലെ വിവരണവും ആവശ്യഘട്ടങ്ങളിൽ വിളിക്കേണ്ട ഫോൺ നമ്പറുകളും അടങ്ങിയ ഒരു നോട്ടീസ് ഭക്തർക്കായി വിതരണം ചെയ്യുവാൻ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിട്ടുണ്ട്.