ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡല്‍ കൊലപാതകത്തിലെ കൂട്ടുപ്രതികള്‍ അറസ്റ്റില്‍; മാങ്ങാനം സ്വദേശികളായ പ്രതികള്‍ പിടിയിലായത് കോയമ്പത്തൂരില്‍ നിന്ന്; അല്പസമയത്തിനകം പ്രതികളെ ചങ്ങനാശ്ശേരിയില്‍ എത്തിക്കുമെന്ന് പൊലീസ് സംഘം
സ്വന്തം ലേഖകന്‍
കോട്ടയം: ചങ്ങനാശേരി കൊലപാതകത്തില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍. മാങ്ങാനം സ്വദേശികളായ ബിപിന്‍, ബിനോയ് എന്നിവര്‍ കോയമ്പത്തൂരില്‍ നിന്നാണ് പിടിയിലായത്. പ്രതികളെ അല്പസമയത്തിനകം ചങ്ങനാശേരിയില്‍ എത്തിക്കും.
കോട്ടയം പുതുപ്പള്ളി സ്വദേശികളായ ബിനോയ് , വിപിന്‍ എന്നിവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് മുത്തു കുമാര്‍ കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. തന്റെ ഭാര്യയ്ക്ക് ബിന്ദു മോനുമായി അടുപ്പമുണ്ടെന്ന മുത്തു കുമാറിന്റെ സംശയമാണ് ആസൂത്രിത കൊലപാതകത്തിലേക്ക് നയിച്ചതെന്നും മുത്തു കുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊലപാതക ശേഷം വിപിനും ബിനോയിയും കോയമ്പത്തൂരിലേക്ക് കടന്നെന്ന വിവരം പൊലീസിന് കിട്ടിയിരുന്നു. അവിടെ നിന്ന് ഇരുവരും ബാംഗ്ലൂരിലേക്കു കടന്നെന്ന സൂചനകള്‍ കിട്ടിയതോടെയാണ് അന്വേഷണം ഇവിടേക്കും വ്യാപിപ്പിച്ചത്.ഇവരെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡില്‍ കഴിയുന്ന മുത്തുകുമാറിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ഒന്നിച്ചു ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
കഴിഞ്ഞ മാസം ഇരുപത്തിയാറിനാണ് ആലപ്പുഴ ആര്യാട് സ്വദേശി ബിന്ദുമോനെ ചങ്ങനാശേരി പൂവത്തെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി മര്‍ദ്ദിച്ച് കൊന്ന ശേഷം വീട്ടിനുള്ളില്‍ കുഴിച്ചിട്ടത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നുള്ള ആസൂത്രിത കൊലപാതകം എന്നാണ് മുത്തുകുമാര്‍ പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി.വാരിയെല്ല് തകരും വിധം ഉണ്ടായ ക്രൂര മര്‍ദ്ദനം ആണ് ബിന്ദുമോന്റെ മരണകാരണമെന്ന് പോസ്മോര്‍ട്ടം റിപ്പോര്‍ട്ടിലും തെളിഞ്ഞിരുന്നു.