മാമ്പഴക്കരിയില്‍ ട്രാവലറും ബൈക്കുകളും തമ്മില്‍ കൂട്ടിയിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

ചങ്ങനാശ്ശേരി: മാമ്പഴക്കരിയില്‍ രണ്ട് ബൈക്കുകള്‍ ട്രാവലറുമായി കൂട്ടിയിടിച്ചു. യാത്രക്കാരുമായി ആലപ്പുഴയ്ക്ക് പോവുകയായിരുന്ന ട്രാവലറും ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരിക്ക് വരികയായിരുന്ന ബൈക്കുകളും തമ്മിലാണ് കൂട്ടിയിടി ഉണ്ടായത്.

അപകടത്തില്‍പ്പെട്ട രു ബൈക്കില്‍ സഞ്ചരിച്ചിരുന്നത് അച്ഛനും മകനുമായിരുന്നു. ഇവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. അമിത വേഗത്തിലെത്തിയ പള്‍സര്‍ ബെക്കാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിക്ക് പറ്റിയ അച്ഛനെയും മകനെയും പൊലീസ് ജീപ്പില്‍ ആശുപത്രിയില്‍ കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നിറയെ യാത്രക്കാരുമായി ആലപ്പുഴയ്ക്ക് പോകുകയായിരുന്നു ട്രാവലര്‍. അപകടശേഷം ട്രാവലര്‍ സഞ്ചാരയോഗ്യം അല്ലാത്തതിനാല്‍ യാത്രക്കാരെ കെഎസ്ആര്‍ടിസി ബസില്‍ ആലപ്പുഴയ്ക്ക് കയറ്റിവിട്ടു.