
സ്വന്തം ലേഖിക.
ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ഇന്ന് ക്രിസ്മസ് ആഘോഷം നടത്തുന്നത്.
ക്രൈസ്തവ സഭാമേലദ്ധ്യക്ഷന്മാരെയും ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള പ്രമുഖരെയും ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേരളം, മഹാരാഷ്ട്ര, ഗോവ, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ സഭകളിലെ അദ്ധ്യക്ഷന്മാര് ചടങ്ങിന്റെ ഭാഗമാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ ഇത്തരത്തിൽ ക്രിസ്തുമസ് വിരുന്ന് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് സന്ദര്‍ശിച്ചിരുന്നു.
ലോകസഭ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ക്രൈസ്തവ സഭകളുമായ് കൂടുതല്‍ അടുക്കാനാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ തീരുമാനം.



