play-sharp-fill
ക്രിസ്മസ് ദിനത്തിൽ അയ്മനത്തെ ഗുണ്ടാ ആക്രമണം: വിനീത് സഞ്ജയന്റെ ക്വട്ടേഷൻ സംഘാംഗങ്ങളായ രണ്ടു യുവാക്കൾ പിടിയിൽ; പിടിയിലായത് ഒളിവിൽ കഴിയാൻ മോഷ്ടിച്ച പണവും മൊബൈൽ ഫോണുമായി

ക്രിസ്മസ് ദിനത്തിൽ അയ്മനത്തെ ഗുണ്ടാ ആക്രമണം: വിനീത് സഞ്ജയന്റെ ക്വട്ടേഷൻ സംഘാംഗങ്ങളായ രണ്ടു യുവാക്കൾ പിടിയിൽ; പിടിയിലായത് ഒളിവിൽ കഴിയാൻ മോഷ്ടിച്ച പണവും മൊബൈൽ ഫോണുമായി

സ്വന്തം ലേഖകൻ

കോട്ടയം: ക്രിസ്മസ് ദിനത്തിൽ അയ്മനത്ത് ഡിവൈ.എഫ്.ഐ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും, വീട്് അടിച്ചു തകർക്കുകയും ചെയ്ത ഗുണ്ടാസംഘത്തലവൻ വിനീത് സഞ്ജയന്റെ കൂട്ടാളികളായ രണ്ടു പേർ പിടിയിൽ.


അയ്മനം പരിപ്പ് വല്യാട് ചൂരത്തറ വീട്ടിൽ ഷിജിയുടെ മകൻ അഖിൽ (19), നീണ്ടൂർ കൈപ്പുഴ ശാസ്താങ്കൽ അംബികാ ഭവനിൽ പൊന്നപ്പന്റെ മകൻ ശ്യാം മോൻ (പുട്ടാലു – 31) എന്നിവരെയാണ് വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ അയ്മനം ചൂരക്കാവ് പതിമറ്റം കോളനിയിൽ തെക്കേച്ചിറ വീട്ടിൽ സച്ചിൻകുമാർ റിമാൻഡിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസ്മസ് ദിനത്തിൽ ഡിവൈ.എഫ്.ഐ ഒളശ യൂണിറ്റ് പ്രസിഡന്റ് ഒളശ അമിക്കാരിയിൽ വീട്ടിൽ നിധീഷ് രാജ് (26), പ്രവർത്തകൻ ശ്രീവത്സം വീട്ടിൽ അരുൺ ദാസ് (26) എന്നിവരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും, ഡിവൈ.എഫ്.ഐ പ്രവർത്തകനായ ഒളശ പാഞ്ചേരിയിൽ വീട്ടിൽ അതുൽ പി.ബിജുവിന്റെ (26) വീട് അക്രമി സംഘം അടിച്ചു തകർക്കുകയും ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ്.

അയ്മനത്തെയും പ്രദേശത്തെയും കഞ്ചാവ് കച്ചവടക്കാരെ പിൻതുണച്ചിരുന്നത് വിനീത് സഞ്ജയനും സംഘവുമായിരുന്നു. ഇവർക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്ന് വിനീത് സഞ്ജയനും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ഏറ്റുമുട്ടിയിരുന്നു. ഈ കേസിൽ റിമാൻഡിലായിരുന്നു വിനീത് സ്ഞ്ജയൻ ജാമ്യത്തിലിറങ്ങിയ ശേഷം, ആക്രമണം നടത്തുന്നതിനായി ക്വട്ടേഷൻ സംഘത്തെയുമായി അയ്മനത്തേയ്ക്ക് എത്തുകയായിരുന്നു.

ക്രിസ്മസ് ദിനത്തിൽ ചുങ്കത്തെ രഹസ്യകേന്ദ്രത്തിലിരുന്ന് മദ്യപിക്കുകയായിരുന്നു ശ്യാമും സുഹൃത്തുക്കളും. ഇവരെ ഫോൺ ചെയ്തു വിളിച്ചു വരുത്തുകയായിരുന്നു വിനീത് സഞ്ജയൻ. തുടർന്ന് സ്ഥലത്ത് എത്തിയ സംഘം വീടുകയറി ആക്രമണം നടത്തുകയും, ഡിവൈഎഫ്‌ഐ പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.

തുടർന്നു, ചങ്ങനാശേരി ഭാഗത്തെ കുപ്രസിദ്ധ ഗുണ്ടയും കാപ്പാ കേസുകളിൽ പ്രതിയുമായ പൈലി അനീഷിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. ഒളിവിൽ കഴിയുന്നതിനിടെ ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ച ഇവർ ഇവിടെ വച്ച് മറ്റൊരു യുവാവുമായി ഏറ്റുമുട്ടി. ഒളിവിൽ കഴിയുന്നതിനുള്ള പണം കണ്ടെത്തുന്നതിനായി ശ്യാമും കൂട്ടാളികളും ചേർന്ന് മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു.

കടുത്തുരുത്തി, കോതനല്ലൂർ, നീണ്ടൂർ എന്നിവിടങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ എത്തിയ പ്രതികൾ ഇവിടെ നിന്നും മൊബൈൽ ഫോണും 7500 രൂപയും മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ഈ ഫോൺ വിൽക്കാൻ ശ്രമിച്ചെങ്കിലും പാറ്റേൺ ലോക്കുണ്ടായിരുന്നതിനാൽ സാധിച്ചില്ല.
ഇത്തരത്തിൽ പ്രതികൾ ഫോൺ വിൽക്കാൻ നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിനു രഹസ്യ വിവരം ലഭിച്ചു.

തുടർന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, എസ്.ഐ ടി.ശ്രീജിത്ത്, എ.എസ്.ഐ പി.എൻ മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.ജെ സജീവ്, സുദീപ്, സിവിൽ പൊലീസ് ഓഫിസർ കെ.ആർ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ രഹസ്യ കേന്ദ്രത്തിൽ നിന്നും പിടികൂടുകയായിരുന്നു. കേസിലെ പ്രധാന പ്രതിയായ വിനീത് സഞ്ജയനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കും.