ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ 10 കോടി രൂപയുടെ സമ്മാനം വെട്ടിക്കുറച്ചു: ഏജന്റുമാർ പ്രതിഷേധിച്ചു: അച്ചടി നിർത്തി: സമ്മാനം കുറവാണെന്ന പരാതി നിലനിൽക്കുമ്പോഴാണ് വീണ്ടും വെട്ടി നിരത്തൽ: ലോട്ടറി രംഗത്തെ എല്ലാ യുണിയനുകളും പ്രതിഷേധത്തിൽ: പൂജാ ബമ്പർ നറുക്കെടുത്ത ദിവസം പുറത്തിറങ്ങേണ്ട ക്രിസ്മസ് ബമ്പർ ഇതുവരെ പുറത്തിറക്കാനായില്ല.

Spread the love

തിരുവനന്തപുരം:ക്രിസ്മസ് തിരുപുതുവത്സര ബമ്പര്‍ ലോട്ടറിയുടെ അച്ചടി നിര്‍ത്തിവെച്ചു. ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് അച്ചടി താത്കാലികമായി നിര്‍ത്തിവെച്ചത്.
ലോട്ടറിയുടെ സമ്മാന ഘനയില്‍ മാറ്റം വരുത്തിയതോടെ ലോട്ടറി വില്‍ക്കുന്ന ഏജന്‍റുമാര്‍ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിലാണ് ആശയക്കുഴപ്പം പരിഹരിക്കാത്തതിനാല്‍ അച്ചടി നിര്‍ത്തിവെച്ചത്.

സാധാരണയായി പൂജാ ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുത്തശേഷം ക്രിസ്മസ് ബമ്പര്‍ ലോട്ടറിയുടെ വില്‍പ്പന ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍, പൂജാ ബമ്പര്‍ നറുക്കെടുത്ത് രണ്ടു ദിവസം കഴിഞ്ഞിട്ടും ക്രിസ്മസ് ബമ്പറിന്‍റെ വില്‍പ്പന ആരംഭിച്ചിട്ടില്ല. ലോട്ടറി നറുക്കെടുപ്പില്‍ 5000, 2000 , 1000 രൂപ അടിയ്ക്കുന്ന സമ്മാനങ്ങള്‍ കുറച്ചതിലാണ് ഏജന്‍റുമാരുടെ പ്രതിഷേധം.
10 കോടി രൂപയുടെ സമ്മാനങ്ങൾ വെട്ടിക്കുറച്ചു. ആരോടും ചർച്ച നടത്താതെ ഉദ്യോഗസ്ഥ തലത്തിൽ ആയിരുന്നു വെട്ടി നിരത്തൽ .

സമ്മാന ഘടനയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ലോട്ടറി ക്ഷേമ നിധി ബോർഡ് ചെയർമാൻ ലോട്ടറി ഡയറക്ടർക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം ആകാതെ ക്രിസ്മസ് ബമ്പര്‍ അച്ചടിച്ചാല്‍ വിതരണത്തെ അടക്കം ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസ്തുമസ് ന്യൂ ഇയർ ബംബർ ലോട്ടറി ‘സമ്മാന ഘടന അട്ടിമറിക്കുവാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഐ.എൻ.ടി യു.സി

ക്രിസ്തുമസ് ന്യൂ ഈയർ ബംബർ ലോട്ടറിയുടെ സമ്മാന ഘടനയിൽ വലിയ കുറവ് വരുന്ന വിധം ഇന്നലെ ലോഞ്ചു ചെയ്യേണ്ട ടിക്കറ്റിൽ വന്ന ക്രമക്കേട് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജൻ്റ് ആൻ്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ബംബർ ടിക്കറ്റിൽ സമ്മാനം കുറവാണെന്ന വ്യാപക പരാതി ഉള്ളപ്പോഴാണ് വീണ്ടും വലിയ തോതിൽ സമ്മാനം കുറച്ചിട്ടുള്ളത്.

വ്യാപകമായ പരാതിയെ തുടർന്ന് ‘ഇന്നലെ ബംബർ ടിക്കറ്റ് പ്രിൻ്റിംഗ് നിർത്തിവെക്കുകയുണ്ടായി. ബംബർ ടിക്കറ്റിലെ അനിശ്ചിതത്വം ലോട്ടറി മേഖലയിലുണ്ടായ പ്രതിസന്ധിക്ക് കാരണക്കാരായ ഉദ്യോഗസ്ഥരെ മാറ്റി നിർത്തി അന്വഷണം നടത്തണമെന്നും ഐ എൻ.ടി.യു.സി ആവശ്യപ്പെട്ടു. ടിക്കറ്റിൻ്റെ വില കൂട്ടിലോട്ടറി മേഖല തകരുന്ന വിധം നിലപാട് സ്വീകരിക്കുന്നതും ഇതേ ഉദ്യോഗസ്ഥ കോക്കസ്സാണ്. ലോട്ടറി മേഖലയിലെ തൊഴിലാളി സംഘടനകളെ വിളിച്ച് ഇക്കാര്യത്തിൽ അടിയന്തിര തീരുമാനമെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ‘

യൂണിയൻ്റെ സംസ്ഥാന സമ്മേളനം മാർച്ചിൽ തിരൂരിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻ്റ് ഫിലിപ്പ് ജോസഫിൻ്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ കനകൻ വള്ളിക്കുന്ന് പി.വി. പ്രസാദ് , നന്തിയോട് ബഷീർ .എം.സി. തോമസ് . അഡ്വ തോന്നല്ലൂർ ശശിധരൻ ,പി.എൻ സതീശൻ . ജിൻസ് മാത്യു .അനിൽ ആനയ്ക്കനാട് ,എം. നാഗൂർ കനി . സി.വിജയൻ ,ചന്ദ്രിക ഉണ്ണികൃഷ്ണൻ .ശശിധരൻ പൊന്നാനി ,ഭൂവന ചന്ദ്രൻ വയനാട്, തുടങ്ങിയവർ പ്രസംഗിച്ചു.

ക്രിസ്തുമസ് ന്യൂ ഈയർ’ബംബർ ലോട്ടറി സമ്മാനങ്ങൾ വെട്ടിക്കുറച്ച നടപടി പിൻവലിക്കണം: ഫിലിപ്പ് ജോസഫ്

ക്രിസ്തുമസ് ന്യൂ ഈയർ ബംബർ ടിക്കറ്റിൻ്റെ സന്മാനങ്ങളുടെ എണ്ണം വെട്ടിക്കുറക്കുകയും ഘടനയിൽ വ്യാപകമായ മാറ്റം വരുത്തുകയും ചെയ്ത നടപടി പിൻവലിക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജൻസ് ആൻ്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ബംബർ ടിക്കറ്റിൽ പ്രൈസ് കുറവും. സർക്കാർ കൊള്ളലാഭം ഉണ്ടാക്കുന്നു എന്ന വ്യാപക പരാതി ഉള്ളപ്പോഴാണ് വീണ്ടും സന്മാനം കുറച്ചതെന്നും നടപടി തിരിത്തിയില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്നും യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു.