ക്രിസ്മസിന് ലോക്ഭവന് അവധിയില്ല;എല്ലാ ജീവനക്കാരും നാളെ ഓഫീസിൽ ഹാജരാകണമെന്ന് ലോക്ഭവൻ കൺട്രോളർ ഉത്തരവ് ഇറക്കി

Spread the love

തിരുവനന്തപുരം: ക്രിസ്തുമസിന് അവധി ഇല്ലാതെ ലോക്ഭവൻ. അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായ ചടങ്ങിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്നും എല്ലാ ജീവനക്കാരും നാളെ ഓഫീസിൽ ഹാജരാകണമെന്നും ലോക്ഭവൻ കൺട്രോളർ ഉത്തരവ് ഇറക്കി.

video
play-sharp-fill

‘രാവിലെ പത്തുമണിക്ക് ലോക്ഭവനില്‍ നടക്കുന്ന മുന്‍ പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം രാവിലെ പത്തുമണിക്ക് നടക്കും. എല്ലാ ജീവനക്കാരും നിര്‍ബന്ധമായും പരിപാടിയില്‍ പങ്കെടുക്കണം’ ഉത്തരവില്‍ പറയുന്നു.