ക്രിസ്തുമസ്‌ സ്‌പെഷ്യൽ “അക്കാപ്പെല്ല” ശ്രദ്ധേയമാകുന്നു

ക്രിസ്തുമസ്‌ സ്‌പെഷ്യൽ “അക്കാപ്പെല്ല” ശ്രദ്ധേയമാകുന്നു

സ്വന്തം ലേഖകൻ

ഭരണങ്ങാനം : ക്രിസ്തുമസ് ദിനത്തിനോടനുബന്ധിച്ച് സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിലെ വികാർ ഫാ. അഗസ്റ്റിൻ തെരുവത്ത്, അസിസ്റ്റൻറ് വികാർ ഫാ. മാത്യു കുരിശുമ്മൂട്ടിൽ, ഫാ. അബ്രാഹം തകിടിയേൽ എന്നിവരുടെ നേതൃത്വത്തിൽ ഇരുപത്തിയഞ്ചോളം കൊച്ചുകലാപ്രതിഭകൾ അണിനിരന്ന ക്രിസ്തുമസ് സ്‌പെഷ്യൽ “അക്കാപ്പെല്ല” ശ്രദ്ധേയമാകുന്നു. പാർട്ടുകളായുള്ള കോറൽ സിംഗിങ്ങിനോടൊപ്പം സംഗീതോപകരണങ്ങളുടെ ശബ്ദവും വോക്കൽ അറേഞ്ചമെന്റ്, ശരീരഭാഗങ്ങളുടെ ഉപയോഗം എന്നിവയിലൂടെ ക്രമീകരിക്കുന്ന രീതിയാണിത്.

“അന്നൊരുനാൾ ബെത് ലഹേമിൽ” എന്നുതുടങ്ങുന്ന ഗാനമാണ് ഇപ്രകാരം നാലുപാർട്ടുകളും മ്യൂസിക്കൽ കീബോർഡ്, ബേസ് ഗിറ്റാർ, ഡ്രംസ് എന്നിവയ്ക്ക് പകരം വോക്കൽ അറേഞ്ചമെന്റ്, ശരീരഭാഗങ്ങളുടെ ഉപയോഗം എന്നിവയിലൂടെ ക്രമീകരിച്ച് ആകർഷകമാക്കിയിരിക്കുന്നത്. വോക്കൽ അറേഞ്ച്മെന്റും ശബ്ദലേഖനവും നിർവ്വഹിച്ചിരിക്കുന്നത് ഭരണങ്ങാനത്തുതന്നെയുള്ള “മെലോടിക് ഡ്രീംസ് ഡിജിറ്റൽ സൗണ്ട് റെക്കോഡിങ് സ്റ്റുഡിയോയാണ്. ഛായാഗ്രഹണം, ക്രമീകരണം എന്നിവയിലൂടെ ദൃശ്യവിരുന്നാക്കിയത് ദിൽജിത്ത് സിബി, ജോഹൻ സക്കറിയ, ജോസ് സെബാസ്റ്റ്യൻ എന്നിവരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

https://youtu.be/4gU42sbiPUo