play-sharp-fill
ക്രിസ്മസ് പരിപാടിക്കും ആനകൾക്ക് വിലക്കുമായി വനം വകുപ്പ് ; എതിർപ്പുമായി ഉടമകൾ

ക്രിസ്മസ് പരിപാടിക്കും ആനകൾക്ക് വിലക്കുമായി വനം വകുപ്പ് ; എതിർപ്പുമായി ഉടമകൾ

 

സ്വന്തം ലേഖിക

തൃശൂർ: ഗുരുവായൂർ ഏകാദശി ഉത്സവത്തിനു രണ്ട് ആനകളെ വിലക്കിയതിനു പിന്നാലെ തൃശൂരിലെ പതിവു ക്രിസ്മസ് പരിപാടിക്കും ആനകൾക്ക് വിലക്കുമായി വനംവകുപ്പ് രംഗത്തെത്തി. ബോൺ നതാലെയിൽ പാറമേക്കാവ് ക്ഷേത്രത്തിനു സമീപം മൂന്ന് ആനകളെ എഴുന്നള്ളിക്കുന്ന ചടങ്ങ് ഇത്തവണ ഒഴിവാക്കണമെന്നാണ് വനം വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.

ആനകളെ പങ്കെടുപ്പിക്കാൻ അനുമതി തേടി ബോൺ നതാലെ ജനറൽ കൺവീനർ ജോജു മഞ്ഞില സമർപ്പിച്ച അപേക്ഷ അസി ഫോറസ്റ്റ് കൺസർവേറ്റർ നിരസിക്കുകയായിരുന്നു. 2012-നു ശേഷം ആരംഭിച്ച പുതിയ പൂരങ്ങൾക്കും പരിപാടികൾക്കും ആനകളെ പങ്കെടുപ്പിക്കാൻ അനുമതി നൽകില്ലെന്നാണ് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഇതിനെതിരെ ആന ഉടമകൾ രംഗത്തെത്തി. വനം വകുപ്പിന്റെ നിലപാട് ആന എഴുന്നള്ളിപ്പിനെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഇവർ ആരോപിക്കുന്നത്.

ഇതിനിടെ മുൻ വർഷങ്ങളിലേതുപോലെ ബോൺ നതാലെയ്ക്കു സൗജന്യമായി മൂന്ന് ആനകളെ വിട്ടുനൽകുമെന്നു കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പി. ശശികുമാർ അറിയിച്ചിട്ടുണ്ട്.