
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്കായി പെരുവന്താനം പീരുമേട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള കണയങ്കവയൽ, മുറിഞ്ഞപുഴ, പാഞ്ചാലിമേട്, പെരുവന്താനം, തെക്കേമല പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വൻ കള്ള വാറ്റ് ; പല കള്ള് വാറ്റ് കേന്ദ്രങ്ങളെക്കുറിച്ചും പൊലീസിന്റെ രഹസ്യ അന്വേഷണ വിഭാഗം വിവരം നൽകാറില്ല; ഇന്ന് എക്സൈസ് സംഘം പെരുവന്താനത്ത് നിന്നും പിടികൂടിയത് 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും
സ്വന്തം ലേഖകൻ
പീരുമേട് : മുറിഞ്ഞപുഴയിൽ എക്സൈസ് സംഘം 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. പെരുവന്താനം വില്ലേജിൽ പുറക്കയത്ത് വടകര വീട്ടിൽ സണ്ണി എന്ന ഡോമിനിക്ക് ജോസഫിന്റെ വീടിനുള്ളിൽ നിന്നുമാണ് 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളുംപീരുമേട് എക്സൈസ് സംഘം പിടികൂടിയത്.
ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പീരുമേട് എക്സൈസ് സർക്കിൾ ഓഫീസിന്റെ പരിധിയിൽ വരുന്ന മുറിഞ്ഞപുഴ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് എഴുപത് ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയത്.എക്സൈസ് സംഘം പരിശോധനയ്ക്കായി എത്തുന്നത് അറിഞ്ഞ പ്രതി ഓടിപ്പോയതിനാൽ ഇയാളെ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊണ്ടിമുതൽ കണ്ടെടുത്തത് പ്രകാരം ഇയാൾക്കെതിരെ ഒ ആർ നമ്പർ 27 / 2023പ്രകാരം അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.പീരുമേട് എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റിവ് ഓഫീസർ ഡി സതീഷ് കുമാർ,എക്സൈസ് ഓഫീസർമാരായ ഏ സിയാദ്, ആർ മുകേഷ് ,കെ എൻ അജയകുമാർ ,വനിത സിഇഒ സിന്ധു കെ തങ്കപ്പൻ എന്നിവരടങ്ങുന്ന സംഘമാണ് കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്. തൊണ്ടിമുതൽ തുടർ നടപടികൾക്കായി പീരുമേട് എക്സൈസ് റേഞ്ച് ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിയെ പിടികൂടാത്ത സാഹചര്യത്തിൽ തുടരന്വേഷണം ഉണ്ടാവുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച് വലിയ തോതിലുള്ള വാറ്റ് ആണ് പീരുമേട്, പെരുവന്താനം പോലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള കണയങ്കവയൽ, മുറിഞ്ഞപുഴ, പാഞ്ചാലിമേട്, പെരുവന്താനം, തെക്കേമല മേഖലകൾ കേന്ദ്രീകരിച്ച് നടക്കുന്നത്. ഈ വ്യാജ വാറ്റ് കേന്ദ്രങ്ങളെകുറിച്ച് കൃത്യമായ വിവരം അറിയാമെങ്കിലും പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം മുകളിലോട്ട് റിപ്പോർട്ട് ചെയ്യാറില്ല